കേന്ദ്രസർവീസിൽ ജോയിന്‍റ് സെക്രട്ടറി
ഐ​​​എ​​​എ​​​സ്, ഐ​​​ആ​​​ർ​​​എ​​​സ് തുട​​​ങ്ങി​​​യ സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​രെ മാ​​​ത്രം നി​​​യ​​​മി​​​ച്ചി​​​രു​​​ന്ന ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്നു. റ​​​വ​​​ന്യു, ധ​​​ന​​​കാ​​​ര്യം, സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യം, കൃ​​​ഷി- സ​​​ഹ​​​കര​​​ണം, റോ​​​ഡ് ഗ​​​താ​​​ഗ​​​തം, ക​​​പ്പ​​​ൽ​​​ഗാ​​​താ​​​ഗ​​​തം, പ​​​രി​​​സ്ഥി​​​തി- വ​​​നം- കാ​​​ലാ​​​വ​​​സ്ഥ​​​ാമാ​​​റ്റം, ന​​​വ-​​​പു​​​ന​​​രു​​​പ​​​യോ​​​ഗ ഊർജം, വ്യോ​​​മ​​​യാ​​​നം, വാ​​​ണി​​​ജ്യം എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ പ​​​ത്ത് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​നം.

നി​​​യ​​​മ​​​ന കാ​​​ലാ​​​വ​​​ധി: മൂ​​​ന്നു വ​​​ർ​​​ഷം. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കു നീ​​​ട്ടി​​​ക്കി​​​ട്ടാം.
ശ​​​ന്പ​​​ളം: 14,4200- 2,18,200 രൂ​​​പ​​​യും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും.
പ്രാ​​​യം: 2018 ജൂ​​​ലൈ ഒ​​​ന്നി​​​ന് ചു​​​രു​​​ങ്ങി​​​യ​​​ത് 40 വ​​​യ​​​സ് തി​​​ക​​​ഞ്ഞി​​​രി​​​ക്ക​​​ണം.
യോ​​​ഗ്യ​​​ത: ബി​​​രു​​​ദം. ഉ​​​യ​​​ർ​​​ന്ന യോ​​​ഗ്യ​​​ത​​​ക​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന.

പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം: ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ. അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ​​​പ​​​ദ​​​വി​​​യി​​​ൽ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ/ സ്വ​​​യം ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ൽ/​​​സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി സ്ഥാ​​​പ​​​ന​​​ത്തി​​​ൽ/​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ/​​​ഗ​​​വേ​​​ഷ​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 15 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ.
സ​​​മാ​​​ന​​​പ​​​ദ​​​വി​​​ക​​​ളി​​​ൽ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ൾ/ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നു​​​ക​​​ളി​​​ൽ/​​​അ​​​ന്താ​​​രാ​​​ഷ്‌​​ട്ര അ​​​ല്ലെ​​​ങ്കി​​​ൽ ബ​​​ഹു​​​രാ​​​ഷ്‌​​ട്ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 15 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ: http://Lateral .nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.
ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ലൈ 30.