ന​​​ഴ്സു​​​മാ​​​ർ​​​ക്കു സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​രാം
ന​​​ഴ്സിം​​​ഗി​​​ൽ ബി​​​എ​​​സ്‌​​​സി/ എം​​​എ​​​സ്‌​​​സി യോ​​​ഗ്യ​​​ത​​​ള്ള​​​വ​​​ർ​​​ക്ക് മി​​​ലി​​​ട്ട​​​റി ന​​​ഴ്സിം​​​ഗ് സ​​​ർ​​​വീ​​​സി​​​ലേ​​​ക്ക് (എം​​​എ​​​ൻ​​​എ​​​സ്) ക്ഷ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഉടൻ ഇറങ്ങും. സ്ത്രീ​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​വൂ. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത​​​സ്ഥാ​​​പ​​​ത്തി​​​ൽ​​​നി​​​ന്ന് എം​​​എ‌​​​സ്‌​​​സി(​​​ന​​​ഴ്സിം​​​ഗ്)/ പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി (ന​​​ഴ്സിം​​​ഗ്)/​​​ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്. സം​​​സ്ഥാ​​​ന ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​​​​രി​​​ക്ക​​​ണം.

പ്രാ​​​യം: 1983 ജൂ​​​ലൈ പ​​​ത്തി​​​നും 1997 ജൂ​​​ലൈ 11 നും ​​​ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. (ര​​​ണ്ട് തീ​​​യ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ).

അ​​​വി​​​വാ​​​ഹി​​​ത​​​ർ/ വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​വ​​​ർ/ വി​​​ധ​​​വ​​​ക​​​ൾ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പെ​​​ടു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​നാ സ​​​മ​​​യ​​​ത്തോ സ​​​ർ​​​വീ​​​സി​​​ൽ ചേ​​​രു​​​ന്ന സ​​​മ​​​യ​​​ത്തോ ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടും.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു മെ​​​ഡി​​​ക്ക​​​ൽ ന​​​ഴ്സിം​​​ഗ് സ​​​ർ​​​വീ​​​സി​​​ൽ 14 വ​​​ർ​​​ഷ​​​ത്തെ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ല​​​ഭി​​​ക്കും. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 15,600- 39,100 രൂ​​​പ ശ​​​ന്പ​​​ളം ല​​​ഭി​​​ക്കും. ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ കാ​​​ല​​​യ​​​ള​​​വി​​​ൽ മേ​​​ജ​​​ർ പ​​​ദ​​​വി വ​​​രെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ക്കും. തു​​​ട​​​ർ​​​ന്ന് പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ ല​​​ഭി​​​ച്ചാ​​​ൽ മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ വ​​​രെ​​​യാ​​​കാം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ഈ ​​​വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടാം വാ​​​ര​​​ത്തി​​​ൽ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ക്കും. പൂ​​​ന, ല​​​ക്നോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വ​​​ച്ചാ​​​യി​​​രി​​​ക്കും എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ. 100 മാ​​​ർ​​​ക്കി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യി​​​ൽ ന​​​ഴ്സിം​​​ഗ്, ഇം​​​ഗ്ലീ​​​ഷ്, ജ​​​ന​​​റ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഒ​​​ബ്ജ​​​ക്ടീ​​​വ് ടൈ​​​പ്പ് ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ടാ​​​കും. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യി​​​ൽ നി​​​ശ്ചി​​​ത മാ​​​ർ​​​ക്ക് നേ​​​ടു​​​ന്ന​​​വ​​​രെ ഓ​​​ഗ​​​സ്റ്റ്/​​​സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ത്തി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ക്ഷ​​​ണി​​​ക്കും. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​രെ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കും. വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ശാ​​​രീ​​​രി​​​ക ക്ഷ​​​മ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന​​​വ​​​രെ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www .joinindianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ജൂ​​​ലൈ 11 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​തി​​​നാ​​​യി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്വ​​​ന്ത​​​മാ​​​യി ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ അ​​​പ്‌ലോ​​​ഡ് ചെ​​​യ്യ​​​ണം.

അ​​​പേ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഒ​​​രു ഘ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ 200 രൂ​​​പ അ​​​പേ​​​ക്ഷാ ഫീ​​​സാ​​​യി അ​​​ട​​​യ്ക്ക​​​ണം. ഈ ​​​തു​​​ക​​​യും ഓ​​​ണ്‍ലൈ​​​നാ​​​യി വേ​​​ണം അ​​​ട​​​യ്ക്കാ​​​ൻ. ഫീ​​​സ് അ​​​ട​​​ച്ചു​​​ക​​​ഴി​​​യു​​​ന്ന​​​തോ​​​ടെ ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കും. പൂ​​​രി​​​പ്പി​​​ച്ച ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്തു സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്. അ​​​പേ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ താ​​​ഴെപ്പ​​​റ​​​യു​​​ന്ന രേ​​​ഖ​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​ര​​​ണം.

1.പ്രാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്.
2. ന​​​ഴ്സിം​​​ഗ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.
3. ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദ/ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.
4. സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ ന​​​ൽ​​​കി​​​യ​​​ത്).
5. അ​​​ധി​​​വാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (നാ​​​ഷ​​​ണാ​​​ലി​​​റ്റി/ ഡൊ​​​മി​​​സൈ/​​​വോ​​​ട്ട​​​ർ​​​ഐ​​​ഡി/ ആ​​​ധാ​​​ർ കാ​​​ർ​​​ഡ്) ത​​​ഹ​​​സീ​​​ൽ​​​ദാ​​​ർ/ എ​​​സ്ഡി​​​എം ന​​​ൽ​​​കു​​​ന്ന​​​ത്.
7. ഇ​​​പ്പോ​​​ഴ​​​ത്തെ തൊ​​​ഴി​​​ൽ ഉ​​​ട​​​മ​​​ന​​​ൽ​​​കു​​​ന്ന എ​​​ൻ​​​ഒ​​​സി( ജോ​​​ലി​​​യു​​​ണ്ടെ​​​ങ്കി​​​ൽ).
8. സ്വ​​​ന്തം വി​​​ലാ​​​സ​​​മെ​​​ഴു​​​തി​​​യ ഒ​​​രു ക​​​വ​​​ർ. ക​​​വ​​​റി​​​ൽ സ്പീ​​​ഡ് പോ​​​സ്റ്റ് ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി 40 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​ന്പ് പ​​​തി​​​ക്ക​​​ണം.