ഫോറന്‍സിക് അഭിരുചി അളക്കാന്‍ ഫാക്ട്
രാ​ജ്യ​ത്തെ ഫോ​റ​ൻ​സി​ക് പ​ഠ​ന​വും പ​രി​ശീ​ല​ന​വും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ലോ​ക് നാ​യ​ക് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ്‍ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ക്രി​മി​നോ​ള​ജി ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് (എ​ൻ​ഐ​സി​എ​ഫ്എ​സ്). ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന ര​ണ്ട് അ​ഭി​രു​ചി പ​രീ​ക്ഷ​ക​ളാ​യ ഫോ​റ​ൻ​സി​ക് ആ​പ്റ്റി​റ്റ്യൂ​ഡ് ആ​ൻ​ഡ് കാ​ലി​ബ​ർ ടെ​സ്റ്റ് (ഫാ​ക്ട്), ഫാ​ക്ട് പ്ല​സ് എ​ന്നി​വ​യ്​ക്ക് ജൂ​ലൈ 15 വ​രെ അ​പേ​ക്ഷി​ക്കാം. സെ​പ്റ്റം​ബ​ർ 23ന് ​രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണു ര​ണ്ടു പ​രീ​ക്ഷ​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യ്ക്ക് കോ​ഴി​ക്കോ​ട്, അ​ഗ​ർ​ത്ത​ല, അ​ഹ​മ്മ​ദാ​ബാ​ദ്, ഔ​റം​ഗ​ബാ​ദ്, ഭോ​പ്പാ​ൽ, ച​ണ്ഡി​ഗ​ഡ്, ചെ​ന്നൈ, ന്യൂ​ഡ​ൽ​ഹി, ഗോ​ഹ​ട്ടി, ഹൈ​ദ​രാ​ബാ​ദ്, കോ​ൽ​ക്ക​ത്ത, ല​ക്നോ, മും​ബൈ, പാ​റ്റ്ന, റാ​ഞ്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ സെ​ന്‍റ​റു​ക​ളു​ണ്ട്.

ഫോ​റ​ൻ​സി​ക് പ്ര​ഫ​ഷ​ണ​ലുക​ളു​ടെ യോ​ഗ്യ​താ പ​രീ​ക്ഷ​യാ​ണ് ഫാ​ക്ട്. വി​ദ​ഗ്ധ​രു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​ക്കു​ക​യാ​ണ് ഈ ​പ​രീ​ക്ഷ​ക​ൾ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​താ പ​രീ​ക്ഷ​യാ​ണ് ഫാ​ക്ട്. ഫാ​ക്ട് പ്ല​സ് നെ​റ്റ്/ ഗേ​റ്റ്/​ജി​പാ​റ്റ് തു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ൾ പാ​സാ​യ​വ​ർ​ക്കു​ള്ളതാണ്. ര​ണ്ടു പാ​ർ​ട്ടാ​ണു ഫാ​ക്ടി​നു​ള്ള​ത്. ഒ​ന്നാം ഭാ​ഗം എ​ല്ലാ​വ​ർ​ക്കും പൊ​തു​വാ​യു​ള്ള​താ​ണ്. ആ​റു വി​ഷ​യ​ങ്ങ​ൾ ഉ​ള്ള​താ​ണു ര​ണ്ടാം ഭാ​ഗം. ഫോ​റ​ൻ​സി​ക് ഫി​സി​ക്സ്, ഫോ​റ​ൻ​സി​ക് ബാ​ല​സ്റ്റി​ക്സ്, ഫോ​റ​ൻ​സി​ക് ഡോ​ക്യു​മെ​ന്‍റ് എ​ക്സാ​മി​നേ​ഷ​ൻ, സൈ​ബ​ർ ഫോ​റ​ൻ​സി​ക്സ്, ഫോ​റ​ൻ​സി​ക് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, ഫോ​റ​ൻസി​ക് ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ് എ​ന്നി​വ​യി​ൽ നി​ന്നും ഇ​ഷ്ട​മു​ള്ള​തു തെ​ര​ഞ്ഞെ​ടു​ക്കാം. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ എം​എ​സ്‌​സി​യാ​ണു യോ​ഗ്യ​ത. ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ബി​ടെ​ക്കു​കാ​രെ​യും പ​രി​ഗ​ണി​ക്കും.120 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഇ​ല്ല. അ​പേ​ക്ഷാ ഫീ​സ് 800 രൂ​പ. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും 400 രൂ​പ. www.nicfs.gov.in. ഫോ​ണ്‍: 011-27521091.