ആര്‍ക്കൈവ്‌സ് ആന്‍ഡ് റിക്കാര്‍ഡ്‌സ് മാനേജ്‌മെന്റില്‍ ഡിപ്ലോമ
നാ​ഷ​ണ​ൽ ആ​ർ​ക്കൈ​വ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ൾ ഓ​ഫ് ആ​ർ​ക്കൈ​വ​ൽ സ്റ്റ​ഡീ​സി​ൽ ആ​ർ​ക്കൈ​വ്സ് ആ​ൻ​ഡ് റി​ക്കാ​ർ​ഡ്സ് മാ​നേ​ജ്മെ​ന്‍റി​ൽ ഡി​പ്ലോ​മ കോ​ഴ്സി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള​താ​ണു കോ​ഴ്സ്. ആ​ർ​ക്കൈ​വ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ പ​രി​ച​യ സ​ന്പ​ന്ന​രാ​യ പ്ര​ഫ​ഷ​ണ​ലു​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണു കോ​ഴ്സി​ന്‍റെ ല​ക്ഷ്യം.ച​രി​ത്ര​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദാ​നന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ആ​ധു​നി​ക ഇ​ന്ത്യ​ൻ ച​രി​ത്രം ഒ​രു പേ​പ്പ​റാ​യി പ​ഠി​ച്ചി​രി​ക്ക​ണം. അ​ല്ലെങ്കി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, അ​ന്ത്ര​പ്പോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ലിം​ഗ്വി​സ്റ്റി​ക്സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യം 30 വ​യ​സി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം. എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ഡ്മി​ഷ​ൻ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ത്തു​പേ​ർ​ക്ക് പ്ര​തി​മാ​സം 1500 രൂ​പ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. 1500 രൂ​പ​യാ​ണു കോ​ഴ്സ് ഫീ​സ്. സെ​പ്റ്റം​ബ​ർ 14ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. കോ​ഴ്സ് ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ: സ്കൂ​ൾ ഓ​ഫ് ആ​ർ​ക്കൈ​വ​ൽ സ്റ്റ​ഡീ​സി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ​ക്കും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. റി​പ്പോ​ഗ്രാ​ഫി, റി​ക്കാ​ർ​ഡ്സ് മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യി​ൽ ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്ക് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ഴ്സ് ഫീ​സ് യ​ഥാ​ക്ര​മം 300, 200 രൂ​പ. ഓ​ഗ​സ്റ്റ് പ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണം. www.nationalarchives.nic.in.