സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 74 ഒഴിവുകളുണ്ട്. തുടക്കത്തിൽ ഒരു വർഷത്തെ കരാർ നിയമനമാണ്. ഒാൺലെെനായി അപേക്ഷിക്കണം.
അപേക്ഷ അയയ്ക്കേണ്ട
അവസാന തീയതി: ജൂലെെ 25.
1. പ്രോജക്ട് മാനേജർ(ഒരൊഴിവ്): ഒന്നാം ക്ലാസോടെ സിഎസ്/ ഇസി/ ഇഇഇ/ ഐടിയിൽ ബിഇ/ ബിടെക്/ എംസിഎ അല്ലെങ്കിൽ തത്തുല്യ ബിരുദം. സമാനമേഖലയിൽ കുറഞ്ഞത് 11 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. പ്രായം:40 വയസിൽ താഴെ. ശന്പളം: 57,000 രൂപ.
2. പ്രോജക്ട് എൻജിനിയർ(44ഒഴിവ്): (ഇലക്ട്രോണിക്സ്-13, കംപ്യൂട്ടർ സയൻസ്/എംസിഎ/ഐടി/ഇൻസ്ട്രമെന്റേഷൻ-29, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- 1, മെക്കാനിക്കൽ-1)
ഒന്നാം ക്ലാസോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബിഇ/ ബിടെക്/ എംസിഎ അല്ലെങ്കിൽ തത്തുല്യ ബിരുദം. പ്രായം: 30 വയസിൽ താഴെ, ശന്പളം: 26,500 രൂപ.
3. പ്രോജക്ട് എൻജിനിയർ(ഒരൊഴിവ്): ഒന്നാം ക്ലാസോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിഇ/ ബിടെക് അല്ലെങ്കിൽ തത്തുല്യ ബിരുദം, സമാന മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിജ്ഞാനം, കന്നഡയിൽ പ്രായോഗിക അറിവ്. പ്രായം: 35 വയസിൽ താഴെ. ശന്പളം: 33125 രൂപ.
4. പ്രോജക്ട് എൻജിനിയർ(മൂന്നൊഴിവ്): (ഇലക്ട്രോണിക്സ്-2, കംപ്യൂട്ടർ സയൻസ്/എംസിഎ-1)
ഒന്നാം ക്ലാസോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐടി ബിഇ/ ബിടെക്/ എംസിഎ അല്ലെങ്കിൽ തത്തുല്യ ബിരുദം, കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. പ്രായം: 32 വയസിൽ താഴെ. ശന്പളം: 29,150 രൂപ.
5. പ്രോജക്ട് എൻജിനിയർ(ഒരൊഴിവ്): ഒന്നാം ക്ലാസോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യ ബിരുദം, കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. പ്രായം: 31 വയസിൽ താഴെ. ശന്പളം: 27,825 രൂപ.
6. പ്രോജക്ട് എൻജിനിയർ (മൂന്നൊഴിവ്): വിഎൽഎസ്ഐ ആൻഡ് എംബഡഡ് സിസ്റ്റംസ് എംഇ/ എംടെക്, പ്രായം: 32 വയസിൽ താഴെ. ശന്പളം: 28,150 രൂപ.
7. പ്രോജക്ട് എൻജിനിയർ(ഒരൊഴിവ്): ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എംഇ/ എംടെക്, രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. പ്രായം: 34 വയസിൽ താഴെ. ശന്പളം: 31800 രൂപ.
8. പ്രോജക്ട് അസിസ്റ്റന്റ് (മൂന്നൊഴിവ്):കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്/ഐടി ഡിപ്ലോമ, കുറഞ്ഞത് നാലു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. പ്രായം: 35 വയസിൽ താഴെ. ശന്പളം: 17000 രൂപ.
9. പ്രോജക്ട് ടെക്നീഷൻ (16 ഒഴിവ്): (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രമെന്റേഷൻ-6, കംപ്യൂട്ടർ സയൻസ്/ ഐടി-7, മെക്കാനിക്കൽ-1, ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-2) ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ സയൻസ്/ ഐടി/മെക്കാനിക്കൽ എൻജിനിയറിംഗ് / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ലോമ സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. പ്രായം: 30 വയസിൽ താഴെ. ശന്പളം: 14000 രൂപ.
10. പ്രോജക്ട് ടെക്നീഷൻ (ഒരൊഴിവ്): എെടിഐ/ എൻസിവിടി(പെയിന്റർ) കുറഞ്ഞത് മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. പ്രായം: 30 വയസിൽ താഴെ. ശന്പളം: 12300 രൂപ.
യോഗ്യത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വെബ്സെെറ്റ് കാണുക. അപേക്ഷകർ ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടതില്ല. അർഹരായവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.
അപേക്ഷാ ഫീസ്: പ്രോജക്ട് മാനേജർ / പ്രോജക്ട് എൻജിനിയർ-പുരുഷൻ 250 രൂപ, സ്ത്രീകൾക്ക് 100 രൂപ. പട്ടികവിഭാഗം/ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
CDAC Thiruvananthapuram എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ ഫീസടയ്ക്കാം. ഡിമാൻഡ് ഡ്രാഫ്റ്റിനു പിന്നിൽ അപേക്ഷകന്റെ പേര്, രജിസ്ട്രേഷൻ ഐഡി, അപേക്ഷിക്കുന്ന തസ്തിക എന്നിവ രേഖപ്പെടുത്തണം. ഡിമാൻഡ് ഡ്രാഫ്റ്റ് നന്പർ ഒാൺലെെൻ അപേക്ഷയിൽ നൽകണം.
വിലാസം: Department Head(HR) Centre for Development of Advanced Computing (CDAC) Post Box No. 6520, Vikasbhavan P.O, Vellayambalam, Thiruvanantha puram- 695033
വിശദവിവരങ്ങൾക്ക്: www.cdac.in