കാര്‍ഷികോപകരണങ്ങളില്‍ കൈതെളിയാം
ലോ​ക​ത്താ​ക​മാ​നം കൃ​ഷി ഭൂ​മി​യു​ടെ വ്യാ​പ്തി പ​രി​മി​ത​മാ​ണ്. ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ വ​ലി​യൊ​ര​ള​വോ​ളം പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തി​നൊ​പ്പം കൃ​ഷി​പ്പ​ണി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യും കൃ​ത്യ​ത​യോ​ടെ​യും നി​ര്‍​വ​ഹി​ക്കാ​നും യ​ന്ത്ര​വ​ല്‍​ക്ക​ര​ണം സ​ഹാ​യ​ക​മാ​വും. നെ​ല്‍​കൃ​ഷി​മേ​ഖ​ല​യി​ല്‍ നി​ല​മൊ​രു​ക്ക​ല്‍ തൊ​ട്ട് ന​ടീ​ല്‍, ക​ള നി​യ​ന്ത്ര​ണം, വി​ള സം​ര​ക്ഷ​ണം, കൊ​യ്ത്ത്, മെ​തി തു​ട​ങ്ങി എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും യ​ന്ത്ര​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​യ്ക്കാ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ളു​ടെ​യും അ​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ല​ഭ്യ​ത പ​ല​പ്പോ​ഴും ഒ​രു പ്ര​ശ്ന​മാ​കാ​റു​ണ്ട്. യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം, പ​രി​പാ​ല​നം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ എ​ന്നി​വ​യി​ല്‍ വൈ​ദ​ഗ്ധ്യം ഉ​ള്ള​വ​ര്‍ ത​ന്നെ വേ​ണം യ​ന്ത്ര​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നും.

കേ​ര​ള അ​ഗ്രോ ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ൽ പു​ന​ലൂ​രു​ള്ള അ​ഗ്രോ ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (എ​ഐ​ടി​ഐ) ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് മെ​യി​ന്‍റ​ന​ൻ​സ് ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​ർ മെ​ഷീ​ന​റീ​സ് കോ​ഴ്സ് ഈ രംഗത്തു വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കാനുദ്ദേശിച്ചാണ്. എ​ഐ​ടി​ഐ കോഴ്സുകൾക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

ട്രാക്ടർ, കൊയ്ത്ത് യന്ത്രം, മെതിയന്ത്രം എന്നിവയിൽ പരിശീലനം നൽകുന്ന കോഴ്സിനെ എ​ൻ​ജി​നി​യ​റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സാ​യി സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു വ​ർ​ഷ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. പ്രാ​യം 2018 ജൂ​ണ്‍ 30ന് 15​നും 25നും ​മ​ധ്യേ.​എ​സ്എ​സ്എ​ൽ​സി പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ആ​കെ സീ​റ്റ് 40. കോ​ഴ്സ് ഫീ​സ് 30000 രൂ​പ. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 50 രൂ​പ. ഈ ​മാ​സം 31ന​കം അ​പേ​ക്ഷി​ക്ക​ണം. www.keralaagro.com.