സ്‌പോര്‍ട്‌സ് പഠിക്കൂ...കാത്തിരിക്കുന്നത് വലിയ ലോകം
ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്, ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ്, ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ ലീ​ഗ്, പ്രോ ​ക​ബ​ഡി ലീ​ഗ് എ​ത്ര​യെ​ത്ര സ്‌​പോ​ര്‍​ട്‌​സ് ലീ​ഗു​ക​ള്‍​ക്കാ​ണ് ഇ​ന്ത്യ വേ​ദി​യാ​കു​ന്ന​ത്. ധാ​രാ​ളം കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് ഇ​തി​ലൂ​ടെ നേ​ട്ടം ല​ഭി​ക്കു​മെ​ന്നോ​ര്‍​ത്ത് നാം ​ലീ​ഗു​ക​ളെ​യൊ​ക്കെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എ​ന്നാ​ല്‍, കാ​യി​ക താ​ര​ങ്ങ​ള്‍​ക്കു മാ​ത്ര​മ​ല്ല, ലീ​ഗു​ക​ള്‍​കൊ​ണ്ട് നേ​ട്ട​മു​ണ്ടാ​കു​ന്ന​ത്. ലോ​ക​ത്ത് ഏ​റെ വ​ള​ര്‍​ന്ന കാ​യി​കം എ​ന്ന വ്യ​വ​സാ​യം ഇ​ന്ത്യ​യി​ലും അ​തി​ന്‍റെ എ​ല്ലാ സാ​ധ്യ​ത​ക​ളും തു​റ​ന്നി​ടു​ക​യാ​ണ് ഇ​പ്പോ​ള്‍. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​ര്‍​ക്ക​റ്റാ​യി ഇ​ന്ത്യ മാ​റു​മ്പോ​ള്‍ പുതിയ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളു​ടെ വ​ലി​യ ആ​കാ​ശ​മാ​ണ് അ​നാ​വൃ​ത​മാ​കു​ന്ന​ത്.വ​ള​രെ പ്ര​ഫ​ഷ​ണ​ലാ​യി ചെ​യ്യേ​ണ്ട ഒ​ന്നാ​യി സ്‌​പോ​ര്‍​ട്‌​സ് മാ​നേജ്‌​മെ​ന്‍റ് മാ​റു​മ്പോ​ള്‍ അ​ത് അ​ക്കാ​ഡ​മി​ക് ത​ല​ത്തി​ല്‍ പ​ഠി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​രു​ത്തി​രി​യു​ക​യാ​ണ്.

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റു​ടെ ബ്രാ​ന്‍​ഡിം​ഗ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളു​ടെ മേ​ല്‍നോ​ട്ടം വ​ഹി​ച്ചി​രു​ന്ന വേ​ള്‍​ഡ് ടെ​ല്ലി​നെ​ക്കു​റി​ച്ച് നാം ​കേ​ട്ടി​ട്ടു​ണ്ട്. ഒ​രു​പ​ക്ഷേ, ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ ഈ ​രം​ഗ​ത്ത് നാം ​കേ​ട്ടി​ട്ടു​ള്ള പ്ര​ധാ​ന മാ​നേ​ജ്‌​മെ​ന്‍റ് സം​വി​ധാ​ന​വും അ​താ​യി​രി​ക്കാം. എ​ന്നാ​ല്‍, വേ​ള്‍​ഡ് ടെ​ല്‍ ചെ​യ്തി​രു​ന്ന​ത് സ​ച്ചി​ന്‍ എ​ന്ന ബ്രാ​ന്‍​ഡി​നെ കൃ​ത്യ​മാ​യി വി​റ്റ​ഴി​ക്കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ്.

കോഴ്സുകൾ

ഇ​ന്ത്യ​യി​ലും അ​ത്ത​രം ഗ്രൂ​പ്പു​ക​ള്‍ ഉ​ണ്ട്. അ​തി​ല്‍​നി​ന്നു മാ​റി ഒ​രു വ​ലി​യ ഇ​വ​ന്‍റിനെ പ്ര​ഫ​ഷ​ണ​ലാ​യി ജ​ന​ങ്ങ​ളു​ടെ മു​മ്പി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ക്കാ​ഡ​മി​ക് യോ​ഗ്യ​ത ന​ല്കു​ക എ​ന്ന​താ​ണ് സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് ക​രി​യ​ര്‍ സ്‌​കീ​മി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.നി​ല​വി​ല്‍ സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് പ​ഠി​പ്പി​ക്കു​ന്ന നാ​ലു കോ​ള​ജു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്.

പി​ജി ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍​ക്കാ​യി കോ​ല്‍​ക്ക​ത്ത​യി​ലെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ ആ​ന്‍​ഡ് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് (ഐ​ഐ​എ​സ്ഡ​ബ്ല്യു​ബി​എം), പി​ജി കോ​ഴ്‌​സു​ക​ള്‍​ക്കാ​യി മും​ബൈ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് (ഐ​ഐ​എ​സ്എം), നാ​ഷ​ണ​ല്‍ അ​ക്കാ​ഡ​മി ഓ​ഫ് സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് (എ​ന്‍​എ​എ​സ്എം), സ്‌​കി​ല്ല​നേ​ഷ​ന്‍ മും​ബൈ (ഫു​ള്‍​ടൈം, പാ​ര്‍​ട്് ടൈം, ​ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ള്‍) എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യി​ല്‍ നി​ല​വി​ലു​ള്ള സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സു​ക​ള്‍.ഇ​തി​ല്‍ ഓ​ള്‍ ഇ​ന്ത്യ ഫു​ട്്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന സ്‌​കി​ല്ല​നേ​ഷ​ന്‍ ഇ​ന്നു വ​ള​രെ പോ​പ്പു​ല​റാ​ണ്. ഈ ​കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ നി​ര​വ​ധി പേ​ര്‍ ഇ​ന്ന് വി​വി​ധ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

കാ​യി​ക​രം​ഗ​ത്തെ പ്ര​ഫ​ഷ​ണ​ല്‍ തൊ​ഴി​ല്‍​സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ടു​കൊ​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ന്നെ സ്‌​പോ​ര്‍​ട്‌​സ് യൂ​ണി​വേ​ഴ്‌​സി​റ്റി തു​ട​ങ്ങു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.

കൈനിറയെ അവസരം

ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ന​വും മാ​ര്‍​ക്ക​റ്റിം​ഗും എ​ന്നു വേ​ണ്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും വ​ള​രെ പ്ര​ഫ​ഷ​ണ​ലും കു​റ്റ​മ​റ്റ​തു​മാ​ക്കാ​ന്‍ ഇ​ത്ത​രം സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​രു​ടെ സേ​വ​നം അ​ത്യാ​വ​ശ്യ​മാ​ണ്.ഈ ​രം​ഗ​ത്ത് യോ​ഗ്യ​ത നേ​ടി​യ ശേ​ഷം ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ചേ​രു​ന്ന ഒ​രാ​ള്‍ 25000 മു​ത​ല്‍ 30000 രൂ​പ വ​രെ തു​ട​ക്ക​ത്തി​ല്‍ ശ​മ്പ​ള​മാ​യി കൈ​പ്പ​റ്റു​ന്നു. അ​ഞ്ചു​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്തി​പ​രി​ച​യ​മു​ള്ള​യാ​ള്‍​ക്ക് 60000 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലെ വി​വി​ധ ഫ്രാ​ഞ്ചൈ​സി​ക​ള്‍​ക്കൊ​പ്പ​മു​ള്ള സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​ര്‍ ഇ​തി​ലു​മേ​റെ ശ​മ്പ​ള​ം നേടുന്നു.​ണ്ട്. ബം​ഗ​ളൂ​രു എ​ഫ്‌​സി​യി​ല്‍ 30 വി​ദ​ഗ്ധ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.ലീ​ഗു​ക​ളു​ടെ എ​ണ്ണ​മേ​റു​മ്പോ​ള്‍ സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​രു​ടെ ആ​വ​ശ്യ​ക​ത​യും വ​ര്‍​ധി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ കായികമേളകൾ നടക്കുന്ന ഇ​ന്ത്യ​യി​ല്‍ സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​ര്‍​ക്ക് വ​ലി​യ ജോ​ലി സാ​ധ്യ​ത​യാ​യി​രി​ക്കും ഉ​ണ്ടാ​കാ​ന്‍ പോ​കു​ന്ന​ത്.

സേവനങ്ങൾ

സ്‌​പോ​ര്‍​ട്‌​സ് മാ​ര്‍​ക്ക​റ്റിം​ഗ്, സ്‌​പോ​ര്‍​ട്‌​സ് ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ്, ടീം ​മാ​നേ​ജ്‌​മെ​ന്‍റ്, പ്ല​യേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ്, ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ മാ​നേ​ജ്‌​മെ​ന്‍റ, ഗ്രാ​സ്‌​റൂ​ട്ട്‌​സ് ഡെ​വ​ല​പ്‌​മെ​ന്‍റ്, ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ്, റി​ലേ​ഷ​ന്‍​ഷി​പ്പ് മാ​നേ​ജ്‌​മെ​ന്‍റ്, ട്രെ​യി​നിം​ഗ്, മീ​ഡി​യ പ്രൊ​വൈ​ഡേ​ഴ്‌​സ്, സ്‌​പോ​ര്‍​ട്‌​സ് മീ​ഡി​യ എന്നിവയാണു സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ സേ​വ​ന​ങ്ങ​ള്‍ .

തയാറാക്കിയത്: സി.കെ. രാജേഷ് കുമാർ