തീരസംരക്ഷണ സേനയിൽ നാവിക് ജനറൽ ഡ്യൂട്ടി പ്ലസ്ടു എൻട്രി ഒഴിവുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. 1/2019 ബാച്ചിലേക്കാണു തെരഞ്ഞെടുപ്പ്. പുരുഷൻമാർക്കാണ് അവസരം. 2019 ഫെബ്രുവരിയിൽ പരിശീലനം ആരംഭിക്കും. വിജ്ഞാപനം വൈകാ തെ പുറപ്പെടുവിക്കും. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. കേരളത്തിൽ കൊച്ചിയിലാണു പരീക്ഷാകേന്ദ്രമുള്ളത്. മുംബൈ, ചെന്നൈ, കോൽക്കത്ത, വിശാഖപട്ടണം, ഗാന്ധിനഗർ, നോയിഡ, ഒറീസ എന്നിവടങ്ങളിലാണു മറ്റു പരീക്ഷാകേന്ദ്രങ്ങൾ.
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ്ടു. കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനം മാർക്ക് നേടിയിരിക്കണം. (ദേശിയ തലത്തിൽ നേട്ടമുണ്ടാക്കിയ സ്പോർട്സ് താരങ്ങൾക്കും കോസ്റ്റ് ഗാർഡിൽ സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കും മാർക്കിൽ അഞ്ചു ശതമാനം ഇളവു ലഭിക്കും).
പ്രായം: 1997 ഫെബ്രുവരി ഒന്നിനും 2001 ജൂലൈ 31നും മധ്യേ ജനിച്ചവരാകണം. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
ശന്പളം: തുടക്കത്തിൽ 20,000 രൂപ. കൂടാതെ മറ്റാനുകൂല്യങ്ങളും ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം- കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ്- ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
കാഴ്ചശക്തി: 6/24 (Good Eye). 6/24 (Bad Eye). സാധാരണ കേൾവിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. അംഗവൈകല്യങ്ങൾ ഉണ്ടാകരുത്.
തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പു കേന്ദ്രത്തിൽ ഉദ്യോഗാർഥി നേരിട്ടെത്തണം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. മെഡിക്കൽ പരിശോധനയുമുണ്ടാകും. കായികക്ഷമതാ പരീക്ഷയിൽ ഏഴു മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്ക്വാറ്റ്അപ്, 10 പുഷ്അപ് എന്നിവയുണ്ടാകും.
അപേക്ഷിക്കേണ്ട വിധം:www.joincoast guard.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം.