വിവിധ കേന്ദ്രസേനയിൽ ജവാന്മാരുടെ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെന്റ് നടത്തുന്നു. കേന്ദ്രസേനാ വിഭാഗങ്ങളായ ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) എന്നിവയിലുമാണ് കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി ഒഴിവ്. ആസാം റൈഫിൾസിംൽ റൈഫിൽ മാൻ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. പരിഷ്കരിച്ച വിജ്ഞാപനമാണ്. www.ssconline.in എന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷ സമർപ്പിക്കാം. നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് വെബ്സൈറ്റിൽനിന്ന് നേരിട്ട് അപേക്ഷ സമർപ്പിക്കാമായിരുന്നു.
കോൺസ്റ്റബിൾ/റൈഫിൾമാൻ: 54,953 ഒഴിവ്. (പുരുഷൻമാർ- 47,307, സ്ത്രീകൾ 7,646).
പ്രായം: ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 18 നും 23 നും മധ്യേ.
ശന്പളം: 21,700- 69,100 രൂപ.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസ്.
ഓരോ സേനാ വിഭാഗവും തിരിച്ചുള്ള ഒഴിവുകൾ
ബിഎസ്എഫ്: 16,984
സിഐഎസ്എഫ്: 200
സിആർപിഎഫ്: 21,566
എസ്എസ്ബി: 8,546
ഐടിബിപി:4,126
ആസം റൈഫിൾസ്:3,076
എൻഐഎ: എട്ട്
എസ്എസ്എഫ്:447
അപേക്ഷാ ഫീസ്: 100 രൂപ. എസ്ബിഐ ചെല്ലാൻ ഉപയോഗിച്ചോ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സൗകര്യം ഉപയോഗിച്ചോ ഫീസ് അടയ്ക്കാം.എസ്സി, എസ്ടി, വികലാംഗർ, വനിതകൾ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 17. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.