Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
നിളയ്ക്ക് കൈത്താങ്ങേകി സുമനസുകൾ
ഇടുക്കി ചെറുതോണിക്കാരിയായ നിള എന്ന നാലുവയസുകാരിക്ക് ദിപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. രക്താർബുദം ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന കൊച്ചുമിടുക്കിയുടെ ദുരിതം ദീപികയിലൂടെ അറിഞ്ഞ വായനക്കാർ അകമഴിഞ്ഞ സംഭാവന നൽകി. വായനക്കാരിൽ നിന്നും ലഭിച്ച സഹായമായ 50,000 രൂപ രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ.റെജി വർഗീസ് നിളയുടെ പിതാവ് ഓമനക്കുട്ടന് കൈമാറി. ചീഫ് ഫിനാൻസ് ഓഫീസർ എം.എം.ജോർജ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് എം.എം.ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

ചെറുതോണി സ്വദേശികളായ ഓമനക്കുട്ടൻ-മിനി ദന്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരുവളാണ് നിള. ഇടുക്കി കാർമൽ ജ്യോതി സ്പെഷൽ സ്കൂളിൽ ഡ്രൈവർ ജോലി ചെയ്താണ് ഓമനക്കുട്ടൻ കുടുംബം നോക്കിയിരുന്നത്. അതിനിടെയാണ് നിളയ്ക്ക് രക്താർബുദം പിടിപെടുന്നത്. ചികിത്സയ്ക്ക് ഭാരിച്ച ചിലവ് വന്നതോടെ കുടുംബത്തിന് സുമനസുകളുടെ സഹായം തേടാതെ മറ്റ് മാർഗമില്ലാതാവുകയായിരുന്നു.
വായനക്കാരുടെ കൈത്താങ്ങിന് നന്ദിയും സ്നേഹവും അർപ്പിച്ച് ജോസഫ്
കോട്ടയം: ജോസഫിന് പറയാൻ മറ്റൊന്നുമില്ല, നന്ദി... അങ്ങനെ ഒരു വാക്കിൽ തീരുന്ന കടപ്പാടല്ലെന്ന് ഈ ഗൃഹനാഥന് നല്ല ബോധ്യമുണ്ട്. കാരണം അത്രമാത്രം സഹായമാണ് ദീപിക ഡോട...
ഷേർളിക്കും കുഞ്ഞ് അന്നയ്ക്കും കാരുണ്യസ്പർശം
ലിംഫേഡീമ ബാധിച്ച് ജീവിതം നിസഹായവസ്ഥയിലായ ഷേർഷിക്കും മകൾ അന്നമേരിക്കും ദീപിക വായനക്കാരുടെ കൈത്താങ്ങ്. ഇവരുടെ കുടുംബത്തിന്‍റെ ദുരവസ്ഥ ദീപിക ഡോട്ട്കോം വഴി വായിച്...
വായനക്കാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് സുരേഷ്
ദീപിക ഡോട്ട് കോം വായനക്കാരായ സുമനസുകളുടെ സ്നേഹത്തിനും സഹായത്തിനും ഒരായിരം നന്ദി അർപ്പിക്കുകയാണ് സുരേഷ്. വൃക്കരോഗം തളർത്തിയ അകലക്കുന്നം പടന്നമാക്കിൽ പി.എസ്.സു...
സുരേഷിനും കുടുംബത്തിനും നന്ദി പറയാൻ വാക്കുകളില്ല
കോട്ടയം: ദീപിക വായനക്കാരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, എങ്കിലും എല്ലാവർക്കും ഹൃദയപൂർവം നന്ദി... ഇതു പറയുന്പോൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂർ കാരാട്ട്...
അജിതയ്ക്കു പ്രതീക്ഷ നൽകി വായനക്കാരുടെ സഹായഹസ്തം
വൃക്കരോഗത്താൽ എട്ടു വർഷമായി വിഷമിക്കുന്ന അജിതയ്ക്ക് ദീപിക വായനക്കാരുടെ സഹായം പുതുപ്രതീക്ഷയായി. ദീപിക ചാരിറ്റബിൾ ട്രസ്റ്റ് വഴി സമാഹരിച്ച തുക ഏറ്റുവാങ്ങുന്പോൾ അ...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.