Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സിൽജോയ്ക്ക് സഹായപ്രവാഹം; നന്ദിയോടെ കുടുംബം
Saturday, May 5, 2018 11:57 AM IST
ചെറുപ്രായത്തിൽ തന്നെ ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയിരുന്ന യുവാവിന് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. കണ്ണൂർ കനകക്കുന്ന് മണ്ണാപറമ്പിൽ ജോസഫ്-റോസമ്മ ദന്പതികളുടെ മകൻ സിൽജോ ജോസഫാണ് രോഗദുരിതത്തിൽ വായനക്കാരുടെ സഹായം തേടിയത്. സിൽജോയുടെ ദുരിതം അറിഞ്ഞ വായനക്കാർ അകമഴിഞ്ഞ സഹായം നൽകുകയായിരുന്നു.

വായനക്കാർ നൽകിയ സഹായധനം രണ്ടുഘട്ടമായി സിൽജോയ്ക്ക് കൈമാറി. ആദ്യഘട്ടമായി 1,05,770 രൂപ നേരത്തെ നൽകിയിരുന്നു. തുടർ ചികിത്സകൾക്കായി രണ്ടാംഘട്ടത്തിൽ 2,25,622 രൂപ കൂടി സിൽജോയ്ക്ക് നൽകി. ദീപിക കണ്ണൂർ ഓഫീസിൽ വച്ച് റസിഡന്‍റ് മാനേജർ ഫാ.സെബാൻ ഇടയാടിയിലാണ് ചെക്ക് കൈമാറിയത്.

ഏഴ് വർഷം മുൻപായിരുന്നു സിൽജോ എന്ന നിർധന യുവാവിനെ വൃക്കരോഗം വീഴ്ത്തിയത്. ​പനി വ​ന്ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സിയ്ക്കായി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സം​ബ​ന്ധി​ച്ച് ഡോ​ക്ട​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ സി​ൽ​ജോ​യു​ടെ ഒ​രു വൃ​ക്ക ചു​രു​ങ്ങി തീ​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​യ​താ​യി ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി. ദു​ര​ന്തം വി​ട്ടു​മാ​റാ​തെ ര​ണ്ടാ​മ​ത്തെ വൃ​ക്ക​യേ​യും രോ​ഗം ബാ​ധി​ച്ച​തോ​ടെ സി​ൽ​ജോ​യു​ടെ മു​ന്നോ​ട്ടു​ള്ള ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി. മൂ​ത്രം കെ​ട്ടി​നി​ന്ന് വൃ​ക്ക നീ​രു​വ​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​മ​ത്തെ വൃ​ക്ക​യു​ടെ​യും പ്ര​വ​ർ​ത്ത​നവും നി​ല​ച്ചു.

ഡയാലിസിസ് പോലുള്ള ചികിത്സകൾ കൊണ്ട് ഫലമില്ലെന്നും വൃക്കമാറ്റിവയ്ക്കൽ ചികിത്സയിലൂടെയെ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ എന്നും ഡോക്ടർമാർ വിധിയെഴുതി. തുടർന്നാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സയിലാണ് യുവാവ്. പ്രാർഥനകൾക്കും സഹായങ്ങൾക്കും സിജോയും കുടുംബവും നന്ദി രേഖപ്പെടുത്തി.
ജോസഫിന് വായനക്കാരുടെ കൈത്താങ്ങ്
വൃക്കരോഗം തളർത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശി കെ.സി.ജോസഫിന് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. ജോസഫിന്‍റെയും കുടുംബത്തിന്‍റെയും സാന്പത്തിക ബുദ്ധിമുട്...
സ​ഹാ​യ​ങ്ങ​ൾ​ക്കു കാ​ത്തു​നി​ൽ​ക്കാ​തെ ഗാ​ഥ മടങ്ങി
കോ​ട്ട​യം: കു​രു​ന്നു​പ്രാ​യ​ത്തി​ൽ ത​ന്നെ പി​ടി​കൂ​ടി​യ രോ​ഗ​ത്തോ​ടു പൊ​രു​തി​യ ഗാ​ഥ ഒ​ടു​വി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ചു ചി​...
വായനക്കാരുടെ കൈത്താങ്ങിന് നന്ദിയും സ്നേഹവും അർപ്പിച്ച് ജോസഫ്
കോട്ടയം: ജോസഫിന് പറയാൻ മറ്റൊന്നുമില്ല, നന്ദി... അങ്ങനെ ഒരു വാക്കിൽ തീരുന്ന കടപ്പാടല്ലെന്ന് ഈ ഗൃഹനാഥന് നല്ല ബോധ്യമുണ്ട്. കാരണം അത്രമാത്രം സഹായമാണ് ദീപിക ഡോട...
ഷേർളിക്കും കുഞ്ഞ് അന്നയ്ക്കും കാരുണ്യസ്പർശം
ലിംഫേഡീമ ബാധിച്ച് ജീവിതം നിസഹായവസ്ഥയിലായ ഷേർഷിക്കും മകൾ അന്നമേരിക്കും ദീപിക വായനക്കാരുടെ കൈത്താങ്ങ്. ഇവരുടെ കുടുംബത്തിന്‍റെ ദുരവസ്ഥ ദീപിക ഡോട്ട്കോം വഴി വായിച്...
നിളയ്ക്ക് കൈത്താങ്ങേകി സുമനസുകൾ
ഇടുക്കി ചെറുതോണിക്കാരിയായ നിള എന്ന നാലുവയസുകാരിക്ക് ദിപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. രക്താർബുദം ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന കൊച്ചു...
വായനക്കാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് സുരേഷ്
ദീപിക ഡോട്ട് കോം വായനക്കാരായ സുമനസുകളുടെ സ്നേഹത്തിനും സഹായത്തിനും ഒരായിരം നന്ദി അർപ്പിക്കുകയാണ് സുരേഷ്. വൃക്കരോഗം തളർത്തിയ അകലക്കുന്നം പടന്നമാക്കിൽ പി.എസ്.സു...
സുരേഷിനും കുടുംബത്തിനും നന്ദി പറയാൻ വാക്കുകളില്ല
കോട്ടയം: ദീപിക വായനക്കാരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, എങ്കിലും എല്ലാവർക്കും ഹൃദയപൂർവം നന്ദി... ഇതു പറയുന്പോൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂർ കാരാട്ട്...
അജിതയ്ക്കു പ്രതീക്ഷ നൽകി വായനക്കാരുടെ സഹായഹസ്തം
വൃക്കരോഗത്താൽ എട്ടു വർഷമായി വിഷമിക്കുന്ന അജിതയ്ക്ക് ദീപിക വായനക്കാരുടെ സഹായം പുതുപ്രതീക്ഷയായി. ദീപിക ചാരിറ്റബിൾ ട്രസ്റ്റ് വഴി സമാഹരിച്ച തുക ഏറ്റുവാങ്ങുന്പോൾ അ...
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.