Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
അജിത ജീവിക്കണങ്കെിൽ നിങ്ങൾ കനിയണം
Wednesday, January 25, 2017 6:32 AM IST
എ​ട്ട് വ​ർ​ഷം മു​ൻ​പ് വ​രെ കോ​ട്ട​യം ഓ​ണം​തു​രു​ത്തു​കാ​രി കെ.​എ​സ്.​അ​ജി​ത​യും ന​മ്മ​ളി​ൽ ഒ​രാ​ളെ പോ​ലെ​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് അ​വ​ളു​ടെ ജീ​വി​തം മാ​റി​മ​റി​ഞ്ഞ​ത്. പ്ര​കാ​ശം നി​റ​ഞ്ഞി​രു​ന്ന അ​വ​ളു​ടെ ജീ​വി​ത​ത്തി​ൽ വൃ​ക്ക​രോ​ഗം വ​ഴി ഇ​രു​ട്ടു​നി​റ​ഞ്ഞു. ഇ​ന്നും അ​വ​ൾ ആ ​ഇ​രു​ട്ടി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണ്. പ്ര​കാ​ശം സ്ഭു​രി​ക്കു​ന്ന പു​തി​യ ലോ​ക​ത്തേ​യ്ക്ക് മ​ട​ങ്ങി​വ​രാ​നാ​ണ് അ​ജി​ത നി​ങ്ങ​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.

നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​താ​ട്ടു​ത​ട​ത്തി​ൽ കു​ഞ്ഞു​മോ​ന്‍റെ മ​ക​ളാ​ണ് അ​ജി​ത. വൃ​ക്ക​രോ​ഗ​ത്തി​ന് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി തി​രു​വ​ല്ല​യി​ലെ പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യു​ടെ ചി​കി​ത്സ​യി​ലാ​ണ് അ​വ​ൾ. മ​രു​ന്നു​ക​ൾ കൊ​ണ്ട് ഇ​തു​വ​രെ പി​ടി​ച്ചു​നി​ന്ന അ​ജി​ത ഇ​നി ഈ ​ലോ​ക​ത്ത് തു​ട​ര​ണ​മെ​ങ്കി​ൽ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ണം എ​ന്ന സ്ഥി​തി​യി​ലാ​ണ്. അ​ടു​ത്തു​ത​ന്നെ ശ​സ്ത്ര​ക്രി​യ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ചെ​ല​വു​ക​ൾ​ക്കാ​യി വേ​ണ്ട​ത് ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ​യും. ശ​സ്ത്ര​ക്രി​യ​യ്ക്ക് മാ​ത്ര​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യും മ​രു​ന്നു​ക​ൾ​ക്കും തു​ട​ർ ചി​കി​ത്സ​ക​ൾ​ക്കു​മാ​യി ര​ണ്ടു ല​ക്ഷം രൂ​പ​യു​മാ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബം ക​ണ്ടെ​ത്തേ​ണ്ട​ത്.

കൂ​ലി​പ്പ​ണി​ക്കാ​രാ​യ അ​ച്ഛ​നും ഭ​ർ​ത്താ​വും വി​ല​യ ക​ട​ബാ​ധ്യ​ത വ​രു​ത്തി​വ​ച്ചാ​ണ് അ​ജി​ത​യു​ടെ ചി​കി​ത്സ ഇ​തു​വ​രെ ന​ട​ത്തി​യ​ത്. ഈ ​ബാ​ധ്യ​ത​ക​ൾ​ക്കി​ട​യി​ലേ​ക്കാ​ണ് വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യും ക​ട​ന്നു​വ​ന്ന​ത്. ചി​കി​ത്സ​യ്ക്ക് മു​ന്നി​ലെ ല​ക്ഷ​ങ്ങ​ളു​ടെ ക​ണ​ക്കു​പു​സ്ത​ക​ത്തി​ന് മു​ന്നി​ൽ പ​ക​ച്ചു നി​ൽ​ക്കു​ന്ന അ​ജി​ത ജീ​വി​ത​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലേ​ക്ക് വ​രാ​ൻ നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടു​ക​യാ​ണ്.

സ​ഹാ​യം Deepika Charitable Turst ​ നു ​​South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ​​ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. റു​പ്പി അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു മാ​ത്ര​മേ ട്ര​സ്റ്റി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​നാ​വൂ. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.
ഗാഥയുടെ ജീവനായി നമുക്ക് കൈകോർക്കാം
പറന്നു നടക്കേണ്ട പ്രായത്തിൽ രോഗം തളർത്തിയ വിധിയുടെ ക്രൂരകഥയാണ് പൊൻകുന്നം ചാമംപതാൽ സ്വദേശിനി ഗാഥ രാജുവിന് പറയാനുള്ളത്. അടുത്തകാലം വരെ അവളും നിറങ്ങളുടെ ലോകത്ത്...
അമലിന്‍റെ ജീവനായി നമുക്ക് കൈകോർക്കാം...
നാല് വർഷം മുൻപ് വരെ അവനും സാധാരണ ഒരു കുട്ടിയെപോലെയായിരുന്നു. പെട്ടന്നാണ് രോഗം അവനെ കീഴ്പ്പെടുത്തി കളഞ്ഞത്. 2013-ൽ പ്ലസ് വണ്‍ ക്ലാസിൽ വച്ച് മൂക്കിലൂടെ രക്തം വന...
ജോസഫിന് വായനക്കാരുടെ കൈത്താങ്ങ്
വൃക്കരോഗം തളർത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശി കെ.സി.ജോസഫിന് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. ജോസഫിന്‍റെയും കുടുംബത്തിന്‍റെയും സാന്പത്തിക ബുദ്ധിമുട്...
സ​ഹാ​യ​ങ്ങ​ൾ​ക്കു കാ​ത്തു​നി​ൽ​ക്കാ​തെ ഗാ​ഥ മടങ്ങി
കോ​ട്ട​യം: കു​രു​ന്നു​പ്രാ​യ​ത്തി​ൽ ത​ന്നെ പി​ടി​കൂ​ടി​യ രോ​ഗ​ത്തോ​ടു പൊ​രു​തി​യ ഗാ​ഥ ഒ​ടു​വി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ചു ചി​...
വായനക്കാരുടെ കൈത്താങ്ങിന് നന്ദിയും സ്നേഹവും അർപ്പിച്ച് ജോസഫ്
കോട്ടയം: ജോസഫിന് പറയാൻ മറ്റൊന്നുമില്ല, നന്ദി... അങ്ങനെ ഒരു വാക്കിൽ തീരുന്ന കടപ്പാടല്ലെന്ന് ഈ ഗൃഹനാഥന് നല്ല ബോധ്യമുണ്ട്. കാരണം അത്രമാത്രം സഹായമാണ് ദീപിക ഡോട...
ഷേർളിക്കും കുഞ്ഞ് അന്നയ്ക്കും കാരുണ്യസ്പർശം
ലിംഫേഡീമ ബാധിച്ച് ജീവിതം നിസഹായവസ്ഥയിലായ ഷേർഷിക്കും മകൾ അന്നമേരിക്കും ദീപിക വായനക്കാരുടെ കൈത്താങ്ങ്. ഇവരുടെ കുടുംബത്തിന്‍റെ ദുരവസ്ഥ ദീപിക ഡോട്ട്കോം വഴി വായിച്...
നിളയ്ക്ക് കൈത്താങ്ങേകി സുമനസുകൾ
ഇടുക്കി ചെറുതോണിക്കാരിയായ നിള എന്ന നാലുവയസുകാരിക്ക് ദിപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. രക്താർബുദം ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന കൊച്ചു...
വായനക്കാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് സുരേഷ്
ദീപിക ഡോട്ട് കോം വായനക്കാരായ സുമനസുകളുടെ സ്നേഹത്തിനും സഹായത്തിനും ഒരായിരം നന്ദി അർപ്പിക്കുകയാണ് സുരേഷ്. വൃക്കരോഗം തളർത്തിയ അകലക്കുന്നം പടന്നമാക്കിൽ പി.എസ്.സു...
സുരേഷിനും കുടുംബത്തിനും നന്ദി പറയാൻ വാക്കുകളില്ല
കോട്ടയം: ദീപിക വായനക്കാരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, എങ്കിലും എല്ലാവർക്കും ഹൃദയപൂർവം നന്ദി... ഇതു പറയുന്പോൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂർ കാരാട്ട്...
അജിതയ്ക്കു പ്രതീക്ഷ നൽകി വായനക്കാരുടെ സഹായഹസ്തം
വൃക്കരോഗത്താൽ എട്ടു വർഷമായി വിഷമിക്കുന്ന അജിതയ്ക്ക് ദീപിക വായനക്കാരുടെ സഹായം പുതുപ്രതീക്ഷയായി. ദീപിക ചാരിറ്റബിൾ ട്രസ്റ്റ് വഴി സമാഹരിച്ച തുക ഏറ്റുവാങ്ങുന്പോൾ അ...
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.