അഭിഷേകിന്‍റെ നായികയാകാൻ ആഷ് ഇല്ല
Monday, November 6, 2017 12:37 AM IST
ബോ​ളി​വു​ഡി​ലെ ന​ന്പ​ർ വ​ണ്‍ താ​ര​ദ​ന്പ​തി​ക​ളാ​യ അ​ഭി​ഷേ​ക് ബ​ച്ച​നും ഐ​ശ്വ​ര്യ റാ​യി​യും ഒ​രു​മി​ച്ചെ​ത്തു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. എ​ന്നാ​ൽ അ​ത് ഉ​ട​നെ​യൊ​ന്നും സം​ഭ​വി​ക്കി​ല്ലാ​യെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

മ​ണി​ര​ത്നം ചി​ത്ര​മാ​യ ഗു​രു​വി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തും പി​ന്നീ​ട് ആ ​പ്ര​ണ​യം വി​വാ​ഹ​ത്തി​ൽ ക​ലാ​ശി​ച്ച​തും. സ്ക്രീ​നി​ലെ കെ​മി​സ്ട്രി ജീ​വി​ത​ത്തി​ലും ആ​വ​ർ​ത്തി​ച്ച് മു​ന്നേ​റു​ന്ന ദ​ന്പ​തി​ക​ൾ പപ്പ​രാ​സി​ക​ളു​ടെ ഇ​ഷ്ട താ​ര​ങ്ങ​ളാ​ണ്. ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു​വെ​ന്ന ത​ര​ത്തി​ൽ വ​രെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും ഇ​വ​രെ ബാ​ധി​ക്കു​ന്നി​ല്ല. മ​ക​ൾ ആ​രാ​ധ്യ​യു​ടെ ജ​ന​ന​ത്തി​ന് ശേ​ഷം ഐ​ശ്വ​ര്യ സി​നി​മ​യി​ൽ നി​ന്നും മാ​റി നി​ന്നി​രു​ന്നു. ഫെ​ന്നി ഖാ​ൻ ചി​ത്ര​ത്തി​ലൂ​ടെ താ​രം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ക​യാ​ണ്.

അ​തി​നി​ടെ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പു​തി​യ ചി​ത്ര​ത്തി​ൽ അ​ഭി​ഷേ​കി​ന്‍റെ നാ​യി​ക​യാ​വാ​ൻ ആ​ഷ് വി​സ​മ്മ​തി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. പ​ത്മാ​വ​തി​ക്ക് ശേ​ഷം സ​ഞ്ജ​യ് ലീ​ലാ​ബ​ൻ​സാ​ലി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ഷേ​ക് ബ​ച്ച​നാ​ണ് നാ​യ​ക​നാ​യെ​ത്തു​ന്ന​ത്. അ​മൃ​ത പ്രീ​തം​സാ​ഹി​ർ ലു​ധി​യാ​ൻ​വി​യെ​ക്കു​റി​ച്ചാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. അ​ഭി​ഷേ​കി​ന്‍റെ നാ​യി​ക​യാ​വു​ന്ന​തി​നാ​യി സം​വി​ധാ​യ​ക​ൻ ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് പ്രി​യ​ങ്ക ചോ​പ്ര​യെ​യാ​യി​രു​ന്നു. എ​ന്നാ​ൽ താ​രം ഇ​തി​ന് വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ഐ​ശ്വ​ര്യ​യെ സ​മീ​പി​ച്ച​ത്.​

സാ​ഹി​ത്യ​കാ​രി​യാ​യ അ​മൃ​ത പ്രീ​ത​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ഐ​ശ്വ​ര്യ​ക്കും താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് വ​ന്ന​തോ​ടെ​യാ​ണ് അ​ഭി​ഷേ​കി​ന്‍റെ നാ​യി​ക​യാ​യി ദീ​പി​ക പ​ദു​ക്കോ​ണി​നെ പ​രി​ഗ​ണി​ച്ച​ത്. ചി​ത്ര​ത്തി​ൽ അ​ഭി​ഷേ​കി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ൻ ദീ​പി​ക സ​മ്മ​തം മൂ​ളി​യെ​ന്നാ​ണ് പു​തി​യ വി​വ​രം.സ​ഞ്ജ​യ് ലീ​ല​ബ​ൻ​സാ​ലി​ക്കൊ​പ്പ​മു​ള്ള നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് ഇ​ത്. പു​തി​യ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് അ​ഭി​ഷേ​ക് ബ​ച്ച​ൻ. മു​ൻ​പ് ഈ ​സി​നി​മ​യി​ൽ നാ​യ​ക​നാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് ഷാ​രൂ​ഖ് ഖാ​നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ സ​മ​യ​ക്കു​റ​വ് കാ​ര​ണം അ​ദ്ദേ​ഹം ചി​ത്രം ഏ​റ്റെ​ടു​ത്തി​ല്ല. ഫെ​ന്നി ഖാ​ൻ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ഐ​ശ്വ​ര്യ ഇ​പ്പോ​ൾ.

ചെ​റി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ൽ സ​ജീ​വ​മാ​വു​ന്ന താ​ര​ത്തി​ന് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.