ഫുട്ബോൾ കോച്ചായി അജയ് ദേവ്ഗൺ
Tuesday, July 17, 2018 3:06 PM IST
അ​ജ​യ് ദേ​വ്ഗ​ണ്‍ ഫു​ട്ബോ​ൾ കോ​ച്ചാ​യി അ​ഭി​ന​യി​ക്കു​ന്നു. പ്ര​മു​ഖ ഫു​ട്ബോ​ൾ കോ​ച്ച് സെ​യ്ത് അ​ബ്ദു​ൽ റ​ഹീ​മി​ന്‍റെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്പോ​ഴാ​ണ് അ​ജ​യ്ദേ​വ്ഗ​ണ്‍ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. മു​ന്പ് ഭ​ഗ​ത് സിം​ഗ്, ചാ​ണ​ക്യ എ​ന്നി​വ​രു​ടെ ജീ​വി​ത​ക​ഥ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​ത്തി​ൽ അ​ജ​യ് ദേ​വ്ഗ​ണ്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്രം അ​മി​ത് ശ​ർ​മ​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ബോ​ണി​ക​പൂ​റും സീ ​സ്റ്റു​ഡി​യോ​യും ചി​ത്രം നി​ർ​മി​ക്കും. 1909 ഓ​ഗ​സ്റ്റ് 17ന് ​ഹൈ​ദ​രാ​ബാ​ദി​ൽ ജ​നി​ച്ച സെ​യ്ത് അ​ബ്ദു​ൽ റ​ഹീം 1963 ജൂ​ണ്‍ 11നാ​ണ് കാ​ൻ​സ​ർ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്. അ​ദ്ദേ​ഹം കോ​ച്ച് ആ​യി​രു​ന്ന സ​മ​യം ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ സൂ​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു.

1956 മെ​ൽ​ബ​ണ്‍ ഒ​ളി​ന്പി​ക് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ൻ ടീ​മി​നെ സെ​മി ഫൈ​ന​ൽ വ​രെ എ​ത്തി​ച്ച​തി​ൽ ഇ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ശി​ല്പി എ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.