ആലിയ-രൺബീർ കപൂർ വിവാഹം ഉടനെ ?
Thursday, June 21, 2018 11:01 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി ആ​ലി​യ​ഭ​ട്ടും ബോ​ളി​വു​ഡി​ലെ ചോ​ക്ലേ​റ്റ് നാ​യ​ക​നും ത​മ്മി​ൽ ചു​റ്റി​ക്ക​ളി തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യി. ഇ​പ്പോ​ഴി​താ ഇ​രു​വ​രും വി​വാ​ഹി​ത​രാ​വാ​ൻ പോ​കു​ന്നു​വെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​രു​ന്നു. ര​ണ്‍​ബീ​ർ ക​പൂ​ർ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന സ​ഞ്ജു എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ ച​ട​ങ്ങി​നെ​ത്തി​യ ര​ണ്‍​ബീ​റി​നോ​ടു വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കൂ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

താ​നും ആ​ലി​യ​ഭ​ട്ടും ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ര​ണ്‍​ബീ​ർ ക​പൂ​ർ ​പ്ര​ഖ്യാ​പി​ച്ചി​ട്ട് അ​ധി​ക ദി​വ​സ​ങ്ങ​ളാ​യി​ല്ല. വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി ആ​ലി​യ​യും ഇ​പ്പോ​ൾ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വിവാ​ഹ​ത്തെ​ക്കു​റി​ച്ച് ആ​ലി​യ മ​ന​സു തു​റ​ന്ന​ത്.

ഞാ​ൻ 30 വ​യ​സാ​കു​ന്പോ​ഴേ വി​വാ​ഹം​ക​ഴി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് പ​ല​രും വി​ചാ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു​മു​ൻ​പേ താ​ൻ വി​വാ​ഹി​ത​യാ​യേ​ക്കാം എ​ന്നാ​ണ് ആ​ലി​യ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ​ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച്ചി​ന്തി​ക്കു​ന്നി​ല്ല. ഒ​ന്നും പ്ലാ​ൻ ചെ​യ്യു​ന്ന ആ​ള​ല്ല താ​നെ​ന്നും താ​രം​കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ​പ് ആ​ലി​യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ര​ണ്‍​ബീ​ർ ക​പൂ​ർ​ പ​റ​ഞ്ഞി​രു​ന്നു. ഒ​പ്പം കൂ​ടു​ത​ലാ​യി അ​തേ​പ്പ​റ്റി പ​റ​യാ​നാ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.