മിന്നുകെട്ട് ഉടൻ?
Friday, March 9, 2018 10:06 AM IST
പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ക​ഴു​ത്തി​ൽ യു​വ​നാ​യ​ക​ൻ ര​ണ്‍​വീ​ർ​സിം​ഗ് ഉ​ട​ൻ മി​ന്നു​ചാ​ർ​ത്തും. നാ​ലു മാ​സ​ങ്ങ​ൾ​ക്ക​കം ഇ​വ​രു​ടെ വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത്. വി​വാ​ഹ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഇ​വ​ർ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ദീ​പി​ക​യു​ടെ​യും ര​ണ്‍​വീ​റി​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ വി​വാ​ഹ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി​ട്ടാ​ണ് വി​വ​രം. അ​ടു​ത്തി​ടെ മാ​ലി​ദ്വീ​പി​ൽ​വ​ച്ച് ദീ​പി​ക​യു​ടെ ജന്മദി​ന ദി​വ​സം ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​താ​യും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഇ​ന്ത്യ​ക്കു വെ​ളി​യി​ലാ​യി​രി​ക്കും ഇ​വ​രു​ടെ വി​വാ​ഹ​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

ര​ണ്ടു​പേ​ർ​ക്കും ബീ​ച്ച് ഇ​ഷ്ട​മാ​യ​തി​നാ​ൽ ബീ​ച്ചി​ൽ​വ​ച്ച് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്നേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​വാ​ഹ​ത്തി​നു​ശേ​ഷം മും​ബൈ​യി​ൽ​വ​ച്ചും ബാം​ഗ​ളൂ​രി​ൽ​വ​ച്ചും വ​ലി​യൊ​രു റി​സ​പ്ഷ​ൻ സം​ഘ​ടി​പ്പി​ക്കും. വി​രാ​ട് കോ​ഹ് ലി-​അ​നു​ഷ്ക ശ​ർ​മ വി​വാ​ഹ​ത്തി​നു​ശേ​ഷം ബോ​ളി​വു​ഡ് ആ​ഘോ​ഷി​ക്കാ​ൻ പോ​കു​ന്ന വി​വാ​ഹ​മാ​യി​രി​ക്കും ഇ​വ​രു​ടേ​ത്. അ​തേ​സ​മ​യം, വി​വാ​ഹ കാ​ര്യ​ത്തെ​ക്കു​റി​ച്ച് ദീ​പി​ക​യോ ര​ണ്‍​വീ​റോ ഇ​തു​വ​രം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.