പ്രായം വന്നോട്ടെ എനിക്ക് പ്രശ്നമില്ല
Saturday, May 5, 2018 10:16 AM IST
പ്രാ​യം മ​റ​ച്ചുവ​യ്ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ. ച​ർ​മ​ത്തി​ൽ ചു​ളി​വ് വീ​ണാ​ലോ മു​ടി ന​ര​ച്ചാ​ലോ താ​ൻ അ​ത് മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ക്കില്ലെ​ന്നും ദീ​പി​ക പ​റ​യു​ന്നു. പ്രാ​യ​ത്തെ​ക്കു​റി​ച്ചോർത്ത് ആ​ശ​ങ്ക​പ്പെ​ട്ടാ​ൽ മ​നഃ​സ​മാ​ധാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്ക​ണ​മെ​ന്ന ത​ന്‍റെ അ​ച്ഛ​ന്‍റെ നി​ർ​ദേ​ശം പാ​ലി​ക്കാ​റു​ണ്ടെ​ന്നും ദീ​പി​ക പ​റ​യു​ന്നു.

അ​ച്ഛ​ൻ മു​ൻ ബാ​ഡ്മി​ന്‍റ​ൺ താ​രം പ്ര​കാ​ശ് പ​ദു​ക്കോ​ൺ സൗ​ന്ദ​ര്യ​ത്തെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മാ​യി​രു​ന്നെ​ന്നും ദീ​പി​ക പ​ദു​ക്കോ​ൺ പ​റ​യു​ന്നു. ന​മ്മ​ൾ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലും പ്രാ​യം ന​മ്മ​ളെ തേ​ടി​വ​രു​മെ​ന്നാ​ണ് ദീ​പി​ക പ​റ​യു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ദീ​പി​ക ബാ​ഡ്മി​ന്‍റ​ൺ പ​രി​ശീ​ലി​ക്കാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.