ദീ​പി​ക ഇ​നി അ​ധോ​ലോ​ക​നാ​യി​ക
Wednesday, February 14, 2018 9:49 AM IST
പ​ത്മാ​വ​തി​ലെ റാ​ണി പ​ദ്മാ​വ​തി​യെ അ​വ​ത​രി​പ്പി​ച്ച​തി​ന്‍റെ തി​ള​ക്ക​ത്തി​ലാ​ണ് ഇ​പ്പോ​ൾ ദീ​പി​ക പ​ദു​ക്കോ​ണ്‍. അ​ടു​ത്ത​താ​യി ദീ​പി​ക പ​ദു​ക്കോ​ണ്‍ അ​ധോ​ലാ​ക നാ​യി​ക സ​പ്ന ദീ​ദി​യാ​യി വേ​ഷ​മി​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. വി​ശാ​ൽ ഭ​ര​ദ്വാ​ജ് ആ​ണ് അ​ധോ​ലോ​ക നാ​യി​ക സ്വ​പ്ന ദീ​ദി​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കു​ന്ന​ത്.

അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ കൂ​ട്ടാ​ളി​യാ​യി​രു​ന്നു സ​പ്ന ദീ​ദി​യു​ടെ ഭ​ർ​ത്താ​വ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഒ​രു ഏ​റ്റു​മു​ട്ട​ലി​ൽ ഭ​ർ​ത്താ​വ് മ​രി​ക്കു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ന് ദാ​വൂ​ദി​നോ​ട് പ്ര​തി​കാ​രം ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ടു​ക​യാ​ണ് സ​പ്ന. ദാ​വൂ​ദുമാ​യി ശ​ത്രു​ത​യു​ള്ള ഹു​സൈ​ദ് ഉ​സ്താ​ര​യു​മാ​യി സ​പ്ന കൈ​കോ​ർ​ക്കു​ന്നു.

ഷാ​ർ​ജ​യി​ലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ ദാ​വൂ​ദി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞ ദാ​വൂ​ദ് അ​തി​ക്രൂ​ര​മാ​യി സ​പ്ന​യെ വ​ധി​ക്കു​ക​യാ​ണ്. ഇ​ക്ക​ഥ​യാ​ണ് വി​ശാ​ൽ ഭ​ര​ദ്വാ​ജ് സി​നി​മ​യാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.