ദീ​പി​ക ഇ​നി നി​ർ​മാ​താ​വ്
Friday, April 20, 2018 4:11 PM IST
ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ് താ​ര​ത്തി​ന് താ​ത്പ​ര്യ​മെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. വൈ​കാ​തെ ത​ന്നെ നി​ർ​മാ​ണ ക​ന്പ​നി​യെ ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടും.

അ​നു​ഷ്ക ശ​ർ​മ, പ്രി​യ​ങ്ക ചോ​പ്ര തു​ട​ങ്ങി​യ ന​ടി​മാ​ർ നി​ർ​മാ​ണ രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ണും നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

പ​ദ്മാ​വ​ത് ഇ​റ​ങ്ങി​യ ശേ​ഷം ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ന്ന താ​രം വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​തി​ന് ശേ​ഷ​മാ​വും നി​ർ​മാ​ണ ക​ന്പ​നി​യെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.