ദു​ൽ​ഖ​ർ വിരാട് ആവില്ല
Friday, August 17, 2018 2:46 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ഭി​ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് സോ​യ ഫാ​ക്ട​ർ. ഈ ​ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌ലിയാ​യി അ​ഭി​ന​യി​ക്കു​മെ​ന്ന് വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം വി​രാ​ട് കോ​ഹ്‌ലിയു​ടേ​ത​ല്ലാ​യെ​ന്ന് പു​തി​യ വാ​ർ​ത്ത​ക​ൾ വ​രു​ന്നു.

ക്രി​ക്ക​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സോ​യ ഫാ​ക്ട​റി​ന്‍റെ ക​ഥ പ​റ​യു​ന്ന​ത്. ബോ​ളി​വു​ഡി​ലെ യു​വ​സു​ന്ദ​രി സോ​നം ക​പൂ​ർ ആ​ണ് നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സോ​യ ഫാ​ക്ട​റി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചേ​ക്കും. തേ​രേ ബി​ൻ ലാ​ദ​ൻ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് സോ​യ ഫാ​ക്ട​ർ ഒ​രു​ക്കു​ന്ന​ത്.

അ​നു​ജ ചൗ​ഹാ​ന്‍റെ ഇ​തേ പേ​രി​ലു​ള്ള നോ​വ​ലാ​ണ് അ​ടി​സ്ഥാ​നം. 1983ൽ ​ഇ​ന്ത്യ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ സ​മ​യ​ത്ത് ജ​നി​ച്ച സോ​യ സിം​ഗ് എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​മാ​ണ് നോ​വ​ൽ പ​റ​യു​ന്ന​ത്. ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സും അ​ദ്‌ലാബ്സ് ഫി​ലിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.