അ​വ​സ​ര​ങ്ങ​ൾ​ക്കു വേ​ണ്ടി ചിലർ എ​ന്തും ചെ​യ്യും
Friday, February 23, 2018 9:57 AM IST
‌സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ന​ടി​മാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന വാ​ർ​ത്ത​ക​ൾ ഇ​ട​യ്ക്കി​ടെ സ്ഥാ​നം പി​ടി​ക്കാ​റു​ള്ള ഈ ​കാ​ല​ത്ത് മ​റ്റൊ​രു വി​വ​രം പു​റ​ത്തു​വി​ടു​ക​യാ​ണ് ഒ​രു വ​നി​താ നി​ർ​മാ​താ​വ്.ചിലർ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി എ​ന്തും ചെ​യ്യാ​ൻ ത​യാറാ​കാ​റു​ണ്ടെ​ന്നാ​ണ് നി​ർ​മാ​താ​വ് ഏ​ക്ത ക​പൂ​ർ പ​റ​യു​ന്ന​ത്. കാ​സ്റ്റിം​ഗ് കൗ​ച്ചി​നെക്കു​റി​ച്ചാ​ണ് വാ​ർ​ത്ത​ക​ൾ വ​രാ​റു​ള്ള​ത്, എ​ന്നാ​ൽ ഇ​തി​നൊ​രു മ​റു​വ​ശം ഉ​ണ്ടെ​ന്നാ​ണ് ഏ​ക്ത പ​റ​യു​ന്ന​ത്. ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ളെക്കു​റി​ച്ച് ഏ​ക്ത തു​റ​ന്ന​ടി​ച്ച​ത്.

പ്ര​ശ​സ്തി​യാ​ണ് ചിലരുടെ ല​ക്ഷ്യം. അ​തി​നാ​യി അ​വ​ർ എ​ന്തും ചെ​യ്യും. അ​ങ്ങ​നെ​യു​ള്ള ഒ​രു​പാ​ട് ക​ഥ​ക​ൾ ത​നി​ക്ക​റി​യാം. ഏ​ത​റ്റം വ​രെ പോ​കാ​നും ഇവർ ഒ​രു​ക്ക​മാ​ണ്. അവസരങ്ങൾക്കായി തങ്ങളുടെ ലൈം​ഗി​ക​ത ഉപയോഗിക്കുന്നവരുണ്ട്. ഇ​ങ്ങ​നെ​യു​ള്ള​വ​രെ താ​ൻ ക​ണ്ടി​ട്ടു​ണ്ടെ​ന്നും ഏ​ക്ത പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ത്ത​രം വാ​ർ​ത്ത​ക​ളൊ​ന്നും പു​റ​ത്തു​വ​രാ​റി​ല്ല. പു​തി​യ​താ​യി ഫീ​ൽ​ഡി​ലേ​ക്കെ​ത്തു​ന്നവരാണ് എ​ന്തി​നും ത​യ്യാ​റെ​ന്ന മ​ട്ടി​ൽ നി​ൽ​ക്കാ​റു​ള്ള​ത്.

ഏ​ക്ത ക​പൂ​റി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ ബോ​ളി​വു​ഡി​ൽ പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​താ​വി​ന്‍റെ ഈ ​തു​റ​ന്നു പ​റ​ച്ചി​ലി​നെ​തി​രേ ആ​രും പ​ര​സ്യ​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ര​ഹ​സ്യ​മാ​യു​ള്ള മു​റു​മു​റുപ്പ് താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.