മാ​തൃ​കാ ദ​ന്പ​തി​ക​ൾ വീ​ണ്ടും വി​വാ​ഹി​ത​രാ​കുമോ ?
Tuesday, July 31, 2018 10:30 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ നാ​യ​ക​ൻ ഹൃ​ത്വി​ക് റോ​ഷ​നും സൂ​സ​ന്ന ഖാ​നും ഏ​റെ​ക്കാ​ലം മാ​തൃ​കാ ദ​ന്പ​തി​ക​ളാ​യി ജീ​വി​ച്ച​ശേ​ഷം വേ​ർ​പി​രി​ഞ്ഞ​വ​രാ​ണ്. 14വ​ർ​ഷം ആ​രി​ലും അ​സൂ​യ ഉ​ള​വാ​ക്കു​ന്ന രീ​തി​യി​ൽ ജീ​വി​ച്ച ഈ ​ദ​ന്പ​തി​ക​ൾ 2014ൽ ​ആ​ണ് വേ​ർ​പി​രി​ഞ്ഞ​ത്.

വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും ഇ​വ​ർ​ക്കി​ട​യി​ലെ സൗ​ഹൃ​ദം ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ക്ക​ളാ​യ ഹൃ​ഹാ​ൻ, ഹൃ​ദാ​ൻ എ​ന്നി​വ​രോ​ടൊ​പ്പം ഹൃ​ത്വി​ക്കും സൂ​സ​ന്ന​യും സി​നി​മ കാ​ണാ​ൻ തി​യ​റ്റ​റി​ൽ ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ഹ​വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.

വി​വാ​ഹ​വാ​ർ​ത്ത​ക​ളോ​ട് ഹൃ​ത്വി​ക്കോ സൂ​സ​ന്ന​യോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ പു​ല​ർ​ത്തു​ന്ന​വ​രാ​ണ്. അ​ച്ഛ​ന്‍റെ​യോ അ​മ്മ​യു​ടെ​യോ സ്നേ​ഹം അ​റി​യാ​തെ കു​ട്ടി​ക​ൾ വ​ള​രരു​തെ​ന്ന നി​ർ​ബ​ന്ധ ബു​ദ്ധി ഇ​രു​വ​ർ​ക്കും ഇ​ട​യി​ലു​ണ്ട്.

അ​തു​കൊ​ണ്ടാ​ണ് അ​വ​സ​രം കി​ട്ടു​ന്പോ​ഴെ​ല്ലാം മ​ക്ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ഹൃ​ത്വി​ക്കും സൂ​സ​ന്ന​യും ഒ​രു​മി​ക്കു​ന്ന​തെ​ന്നാ​ണ് അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​രു​വ​രും മ​ക്ക​ളോ​ടൊ​പ്പം ഒ​ന്നി​ക്കു​ന്പോ​ഴെ​ല്ലാം വീ​ണ്ടും വി​വാ​ഹി​ത​രാ​യേ​ക്കു​മെ​ന്ന ത​ര​ത്തി​ൽ പ​പ്പ​രാ​സി​ക​ൾ വാ​ർ​ത്ത​ക​ൾ ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ശ​രി​യ​ല്ലെ​ന്നാണ് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.