എ​ല്ലാം പു​സ്ത​ക​ത്തി​ലു​ണ്ടാ​കും: ക​ത്രീ​ന
Wednesday, March 28, 2018 9:53 AM IST
സി​നി​മാ ജീ​വി​ത​ത്തി​നു ന​ൽ​കി​യ അ​നു​വ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം ത​ന്‍റെ ആ​ത്മ​ക​ഥ​യി​ലു​ണ്ടാ​കു​മെ​ന്ന് ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫ്. പി​ടി​ഐ​ക്ക് ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​ത്രീ​ന ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ബോ​ളി​വു​ഡി​ലെ മി​ന്നും​താ​ര​മാ​ണ് ക​ത്രീ​ന​യെ​ങ്കി​ലും തു​ട​ക്ക​കാ​ല​ത്ത് അ​ഭി​ന​യി​ക്കാ​ന​റി​യി​ല്ല, നൃ​ത്ത​മ​റി​യി​ല്ല എ​ന്നി​ങ്ങ​നെ ഒ​രു​പാ​ട് പ​ഴി​ക​ൾ ക​ത്രീ​ന കേ​ട്ടി​രു​ന്നു.

ആ ​കാ​ല​ത്തെ ക​ത്രീ​ന എ​ങ്ങ​നെ മ​റി​ക​ട​ന്നു എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യാ​ണ് ക​ത്രീ​ന പു​സ്ത​ക​മെ​ഴു​തു​ന്പോ​ൾ എ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തും എ​ന്ന് പ​റ​ഞ്ഞ​ത്. സി​നി​മാ​ലോ​ക​ത്തെ​ക്കു​റി​ച്ച് ഞാ​ൻ എ​ന്നെ​ത്ത​ന്നെ പ​ഠി​പ്പി​ച്ചു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ സ​മ​ചി​ത്ത​ത​യോ​ടെ നേ​രി​ട്ടു. എ​നി​ക്കൊ​രി​ക്ക​ലും പ്ലാ​ൻ ബി ​ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്ലാ​ൻ ബി ​സ്വീ​ക​രി​ക്കു​ക എ​ന്നു പ​റ​ഞ്ഞാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് അ​ർ​ഥം- ക​ത്രീ​ന പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.