അതിഥി റാവു ഹൈദരി ബി ടൗണിൽ തിരക്കിലാണ്
Thursday, May 25, 2017 5:09 AM IST
മമ്മൂട്ടി-രഞ്ജിത്ത് ചിത്രം പ്രജാപതിയിലൂടെ മലയാളികൾക്കു പരിചിതയായ അതിഥി റാവു ഹൈദരിക്കു ബോളിവുഡിൽ തിരക്കേറുന്നു. മൂന്നു വന്പൻ ചിത്രങ്ങളാണ് അതിഥിയുടേതായി ഒരുങ്ങുന്നത്. സഞ്ജയ് ദത്തിന്‍റെ നായികയായി എത്തുന്ന ഭൂമിയാണ് ഇതിൽ ആദ്യത്തെ റിലീസ്.

അതോടൊപ്പം ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിയിലും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് താരം. ഇതിനൊപ്പം ഒമംഗ് കുമാറിന്‍റെ അടുത്ത ചിത്രത്തിലും അതിഥിയാണ് മുഖ്യ കഥാപാത്രമാകുന്നത്.

മണിരത്നം സംവിധാനം ചെയ്തു കാർത്തി നായകാനകുന്ന തമിഴ് ചിത്രം കാട്രു വെളിയിടെ എന്ന ചിത്രത്തിലും അതിഥിയാണ് നായിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.