ഒരിക്കലും ഭർത്താവ് നോ പറയില്ല.!
Friday, April 20, 2018 4:06 PM IST
വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ നാ​യി​ക​മാ​ർ അ​ഭി​ന​യി​ക്കു​ന്ന​ത് ത​ന്നെ വി​ര​ള​മാ​ണ്. അ​ങ്ങ​നെ അ​ഭി​ന​യി​ച്ചാ​ലും വ​ള​രെ സെ​ല​ക്ടീ​വ് ആ​യി​രി​ക്കും. അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക​യും അ​ധി​കം ഗ്ലാ​മ​റ​സാ​കാ​തെ​യും ശ്ര​ദ്ധി​ക്കും.എ​ന്നാ​ലി​വി​ടെ ഇ​താ ഒ​രു ന​ടി വി​വാ​ഹ ശേ​ഷം ത​നി​ക്ക് അ​ഭി​ന​യി​ക്കാ​ൻ ല​ഭി​ച്ച സ്വാ​തന്ത്ര്യത്തെക്കു​റി​ച്ച് പ​റ​യു​ന്നു.

താ​ൻ ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ചാ​ലും ഭ​ർ​ത്താ​വി​ന് ഒ​രു കു​ഴ​പ്പ​വു​മി​ല്ല എ​ന്നാ​ണ് ഒ​രു പ്ര​ശ​സ്ത ന​ടി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ക​ന്ന​ട സി​നി​മ​ക​ളി​ലൂ​ടെ രം​ഗ​ത്തു വ​ന്ന് ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി സു​ർ​വീ​ണ്‍ ചൗ​ള​യാ​ണ് ത​നി​ക്ക് ഭ​ർ​ത്താ​വി​ൽ നി​ന്ന് ല​ഭി​ച്ച സ്വാ​തന്ത്ര്യ​ത്തെ കു​റി​ച്ച് വാ​ചാ​ല​യാ​യ​ത്. ഓ​ണ്‍​സ്ക്രീ​നി​ൽ ലിപ്‌ലോക് ചെ​യ്യാ​ൻ ഞാ​ൻ ത​യാ​റാ​ണ്. ക​ഥ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ഗ്ന​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ലും എ​ന്‍റെ ഭ​ർ​ത്താ​വി​ന് യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ല. മാ​ത്ര​മ​ല്ല എ​ന്‍റെ സി​നി​മാ​ഭി​ന​യ​ത്തി​ൽ ഭ​ർ​ത്താ​വി​ൽ നി​ന്ന് ന​ല്ല പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ൽ ഒ​രു പെ​ണ്ണി​ന് മ​റ്റെ​ന്തു വേ​ണം-​ന​ടി ചോ​ദി​ക്കു​ന്നു.

2015 ലാ​ണ് സു​ർ​വീ​ണ്‍ ചൗ​ള​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​റ്റ​ലി​യി​ൽ വ​ച്ച് ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ അ​ക്ഷ​യ് താ​ക്ക​ർ ആ​ണ് സു​ർ​വീ​ണി​ന്‍റെ ക​ഴു​ത്തി​ൽ മി​ന്നു ചാ​ർ​ത്തി​യ​ത്. ഹി​ന്ദി സി​നി​മ​ക​ളി​ലും പ​ഞ്ചാ​ബി സി​നി​മ​ക​ളി​ലു​മാ​ണ് സു​ർ​വീ​ണ്‍ ഏ​റ്റ​വു​മ​ധി​കം അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.