ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Friday, June 2, 2017 2:34 AM IST
താ​ൻ ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്ക് ക്രെ​ഡി​റ്റ് തേ​ടു​ന്ന​യാ​ളാ​ണ് ക​ങ്ക​ണ എ​ന്ന് ബോ​ളി​വു​ഡി​ൽ പ​ര​ക്കെ​യു​ള്ള ഒ​രു സം​സാ​ര​മാ​ണ്. ക​ങ്ക​ണ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് സി​മ്രാ​ൻ. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​തി​ൽ ക​ങ്ക​ണ​യ്ക്ക് ഒ​രു പു​തി​യ ക്രെ​ഡി​റ്റ് കി​ട്ടി. ക​ഥ - സം​ഭാ​ഷ​ണം അ​ധി​ക എ​ഴു​ത്തു​കാ​രി. എ​ന്നാ​ൽ ഇ​ത് യ​ഥാ​ർ​ഥ തി​ര​ക്കാ​ഥാ​കൃ​ത്തി​ന് അ​ത്ര ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ക​ങ്ക​ണ​യ്ക്കെ​തി​രേ അ​പൂ​ർ​വ അ​സ്രാ​ണി രം​ഗ​ത്തെ​ത്തി. പോ​സ്റ്റ​റി​ൽ അ​സ്രാ​ണി​യു​ടെ പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് ക​ങ്ക​ണ​യ്ക്ക് താഴെയായിരുന്നു. ഇ​തി​നെ​തി​രേ അ​സ്രാ​ണി ഫേ​സ് ബു​ക്കി​ലൂ​ടെ ആ​ഞ്ഞ​ടി​ച്ചു. അ​തി​ന് ക​ങ്ക​ണ​യും മ​റു​പ​ടി ന​ൽ​കി.

കാ​ര്യ​ങ്ങ​ൾ ഏ​റെ​ക്കു​റെ ത​ണു​ത്ത​പ്പോ​ഴാ​ണ് വി​ദ്യാ ബാ​ല​ന്‍റെ വ​ക ഒ​രു പോ​സ്റ്റ് വ​രു​ന്ന​ത്. വി​ദ്യ​യു​ടെ പു​തി​യ ചി​ത്ര​മാ​യ ‘തും​ഹാ​രി സു​ലു’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ ക്രെ​ഡി​റ്റ് കാ​ർ​ഡും കൈ​യി​ൽ പി​ടി​ച്ച് ഒ​രു ഫോ​ട്ടോ എ​ടു​ത്ത് ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോസ്റ്റ് ചെയ്തു. “സം​വി​ധാ​യ​ക​ൻ ഈ ​ക്രെ​ഡി​റ്റ് കാ​ർ​ഡ് ത​ന്ന​തി​ന് ആ​ർ​ക്ക് ക്രെ​ഡി​റ്റ് വേ​ണം” എ​ന്നൊ​രു അ​ടി​ക്കു​റു​പ്പും ചേ​ർ​ത്തു.ഇ​ത് ക​ങ്ക​ണ​യെ ക​ളി​യാ​ക്കാ​നാ​ണെ​ന്നാ​ണ് സി​നി​മാ ലോ​കം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വിദ്യ തന്‍റെ സുഹൃത്താണെന്നും ത​നി​ക്കി​തൊ​ന്നും ഒ​രു പ്ര​ശ്ന​മ​ല്ലെ​ന്നാ​ണ് ക​ങ്ക​ണ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.