ഗർഭകാല അനുഭവങ്ങൾ പങ്കുവയ്ക്കാൻ കരീന പുസ്തകമെഴുതുന്നു
Monday, June 5, 2017 2:16 AM IST
ബോ​ളി​വു​ഡ് ന​ടി ക​രീ​ന ക​പൂ​റും പു​സ്ത​ക​മെ​ഴു​തു​ന്നു. വ​ള​രെ വ്യ​ത്യ​സ്ത​മാ​യൊ​രു വി​ശേ​ഷം പ​ങ്കു​വ​യ്ക്കാ​നാ​ണ് ക​രീ​ന സാ​ഹി​ത്യ​രം​ഗ​ത്തേ​ക്കു ക​ട​ക്കു​ന്ന​ത്. എ​ന്താ​ണെ​ന്ന​ല്ലേ, ഗ​ർ​ഭ​കാ​ല​ത്തെ കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ണ് ഈ ​പു​തി​യ രം​ഗ​ത്തേ​ക്കും ന​ടി കാ​ലു​കു​ത്തു​ന്ന​ത്.

ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞ നാ​ൾ മു​ത​ൽ പ്ര​സ​വം ക​ഴി​ഞ്ഞ് 90 ദി​വ​സം വ​രെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളാ​ണ് ക​രീ​ന എ​ഴു​തു​ന്ന​ത്. ശാ​രീ​രി​ക മാ​റ്റ​ങ്ങ​ൾ, മാ​ന​സി​ക അ​വ​സ്ഥ​ക​ൾ, ഭ​ക്ഷ​ണം, വ്യാ​യാ​മം തു​ട​ങ്ങി​യ​വ​യെ​ല്ലാം പു​സ്ത​ക​ത്തി​ൽ വി​വ​രി​ക്കും. ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ മു​ഖ്യ​ധാ​ര​യി​ൽ​നി​ന്ന് മാ​റി നി​ൽ​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​യാ​യി​രു​ന്നു ക​രീ​ന. പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തും മോ​ഡ​ലിം​ഗ് ചെ​യ്തു​മെ​ല്ലാം താ​രം ഗ​ർ​ഭ​കാ​ലം ആ​ഘോ​ഷ​മാ​ക്കി. മ​ക​ൻ ജ​നി​ച്ച​യു​ട​നു​ള്ള ചി​ത്ര​വും ആ​രാ​ധ​ക​ർ​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചു. പ്ര​സ​വ​ശേ​ഷം ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​രീ​ന​യെ​യാ​ണ് ആ​രാ​ധ​ക​ർ ക​ണ്ട​ത്. തു​ട​ർ​ന്ന് ഒ​രു ഫാ​ഷ​ൻ വീ​ക്കി​ലും ചു​വ​ടു​വ​ച്ചു.ഇ​പ്പോ​ൾ വീ​ർ ദേ ​ദി​വാ​നി എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ക​രീ​ന ക​പൂ​ർ.

ഗ​ർ​ഭം ധ​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ല​ത​രം തെ​റ്റി​ദ്ധാ​ര​ണ​ക​ളും കീ​ഴ്‌വഴ​ക്ക​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​വ​യെ​ല്ലാം തി​രു​ത്താ​ൻ ത​ന്‍റെ പു​സ്ത​ക​ത്തി​ലൂ​ടെ പ്രേ​ര​ണ​യാ​കു​മെ​ന്നും ക​രീ​ന വി​ശ്വ​സി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.