ശുചിത്വദൗത്യത്തിന് താരപരിവേഷമില്ലാതെ സിദ്ധിക്കിയുടെ മക്കൾ
Wednesday, June 7, 2017 2:39 AM IST
ക​ഠി​നാ​ധ്വാ​നം​കൊ​ണ്ട് ബോ​ളി​വു​ഡ് സി​നി​മ​യി​ല്‍ ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടി​യെ​ടു​ത്ത അ​ഭി​നേ​താ​വാ​ണ് ന​വാ​സു​ദി​ന്‍ സി​ദ്ധി​ക്കി. ഒ​ന്നു​മി​ല്ലാ​യ്മ​യി​ല്‍നി​ന്ന് ഹി​ന്ദി​സി​നി​മാ ലോ​ക​ത്ത് അ​റി​യ​പ്പെ​ടു​ന്ന ന​ട​നാ​യി​ മാ​റി​യ സി​ദ്ധി​ക്കി ത​ന്‍റെ താ​ര​പ​രി​വേ​ഷ​മൊ​ന്നും സ്വ​ന്തം കു​ട്ടിക​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തെ ഒ​രു​ വി​ധ​ത്തി​ലും ബാ​ധി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലു​ള്ള വെ​ര്‍സോ​വ ബീ​ച്ച് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ സ​ന്ന​ദ്ധ​സേ​വ​ക​രു​ടെ കൂ​ട്ട​ത്തി​ല്‍ സി​ദ്ധി​ക്കി​യു​ടെ മ​ക്ക​ളാ​യ യാ​നി​യും ഷോ​റ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍ ആ​ദ്യ​മാ​യ​ല്ല ഇ​വി​ടെ ബീ​ച്ച് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ​ത്. ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി എ​ല്ലാ ഞാ​യ​റാ​ഴ്ച​യും ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഇരുവരും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​ഫ്‌​റോ​സ് ഷാ ​എ​ന്നൊ​രു വ​ക്കീ​ലാ​ണ് ഇ​വി​ടത്തെ ശു​ചീ​ക​ര​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. ക​ഴി​ഞ്ഞ 87 ആ​ഴ്ച​ക​ള്‍കൊ​ണ്ട് 160 ട​ണ്‍ മാ​ലി​ന്യ​മാണ് ബീ​ച്ചി​ല്‍നി​ന്നു നീ​ക്കിയത്. 2000 സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കൊ​പ്പ​മാ​ണ് യാ​നി​യും ഷോ​റ​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 500 മ​ര​ങ്ങ​ളും ഇ​വ​ര്‍ ന​ട്ടു​ക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.