ആ​രാ​ധി​ക​യോ​ട് ഐ ​ല​വ് യു പ​റ​ഞ്ഞ ര​ണ്‍​ബീ​റിന് ക​ത്രീ​നയുടെ തല്ല്
Thursday, June 15, 2017 4:25 AM IST
ആ​രാ​ധി​ക​യോ​ട് ഐ ​ല​വ് യു ​പ​റ​ഞ്ഞ ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ ക​ര​ണം പു​ക​ച്ച് ന​ടി ക​ത്രീ​ന കെ​യ്ഫ്. ബോ​ളി​വു​ഡി​ലെ പ​ഴ​യ പ്ര​ണ​യ​ജോ​ടി​ക​ളാ​ണ് ര​ണ്‍​ബീ​റും ക​ത്രീ​ന​യും. എ​ന്നാ​ൽ പി​ന്നീ​ട് ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു. വേ​ർ​പി​രി​ഞ്ഞ ഇ​രു​വ​രും ജ​ഗ്ഗ ജ​സു​സ് എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു​മി​ക്കു​ന്നു​ണ്ട്. ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ക​ത്രീ​ന പ​ഴ​യ കാ​മു​ക​ന്‍റെ ക​ര​ണം പു​ക​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന ഇ​രു​വ​രു​ടെ​യും വീ​ഡി​യോ​ കത്രീന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ര​ണ്‍​ബീ​ർ ഫോ​ണി​ലൂ​ടെ ആ​രാ​ധി​ക​യോ​ട് ഐ ​ല​വ് യു ​എ​ന്ന് പ​റ​യു​ക​യും ചും​ബ​നം ന​ൽ​കു​ക​യും ചെ​യ്യ​ന്നു. അ​പ്പോ​ഴാ​ണ് ക​ത്രീ​ന താ​ര​ത്തി​ന്‍റെ ചെ​കി​ട​ത്ത് അ​ടി​ക്കു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത അ​ടി​യേ​റ്റ് ര​ണ്‍​ബീ​ർ ഞെ​ട്ടു​ന്ന​തും പി​ന്നീ​ട് ക​ത്രീ​ന​യെ നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

#JaggaAndJughead

A post shared by Katrina Kaif (@katrinakaif) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.