സോ​നം മൈ​ൻ​ഡ് ചെ​യ്തി​ല്ല, ദേ​ഷ്യം വ​ന്ന ബി​ഗ് ബി ​ചെ​യ്ത​ത്
Thursday, June 15, 2017 4:37 AM IST
അ​മി​താ​ഭ് ബ​ച്ച​നോ​ളം ആ​ളു​ക​ൾ ബ​ഹു​മാ​നി​ക്കു​ന്ന താ​ര​ങ്ങ​ൾ ഏ​റെ​യി​ല്ല ബോ​ളി​വു​ഡി​ൽ. ബി​ഗ് ബി​യു​ടെ ആ​ശം​സ​യ്ക്കാ​യി, അ​നു​മോ​ദ​ന​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കാ​ത്ത താ​ര​ങ്ങ​ളി​ല്ല പു​തി​യ ത​ല​മു​റ​യി​ൽ. എ​ന്നാ​ൽ, ബ​ച്ച​ൻ അ​യ​ച്ചൊ​രു പി​റ​ന്നാ​ൾ ആ​ശം​സ ഒ​രു താ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചാ​ലോ? അ​ഹ​ങ്കാ​ര​ത്തി​ന് കൈ​യും കാ​ലും വ​ച്ച​വ​രെ​ന്ന് ആ​രെ​ങ്കി​ലും വി​ശേ​ഷി​പ്പി​ച്ചാ​ൽ അ​വ​രെ പ​ഴി​ക്കാ​നാ​വു​മോ? വെ​റു​തെ പ​ഴി പ​റ​യു​ക​യ​ല്ല, ന​ല്ല ഒ​ന്നാ​ന്ത​രം ചീ​ത്ത ത​ന്നെ വി​ളി​ച്ചു. വേ​റാ​രു​മ​ല്ല, സാ​ക്ഷാ​ൽ ബി​ഗ് ബി ​ത​ന്നെ. ന​ടി സോ​നം ക​പൂ​റാ​ണ് ബി​ഗ് ബി​യു​ടെ രോ​ഷ​ത്തി​ന്‍റെ ചൂ​ട​റി​ഞ്ഞ ക​ഥാ​നാ​യി​ക.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ ഒമ്പതിനാ​യി​രു​ന്നു സോ​നം ക​പൂ​റി​ന്‍റെ മു​പ്പ​ത്തി​ര​ണ്ടാം പി​റ​ന്നാ​ൾ. എ​ല്ലാ​വ​രെ​യും പോ​ലെ ബ​ച്ച​നും അ​യ​ച്ചു ഒ​രു സ​ന്ദേ​ശം. ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​ര​ക്കാ​യ​തു കൊ​ണ്ടോ മ​റ്റോ സോ​നം അ​ത് ക​ണ്ടി​ല്ല. ബ​ച്ച​ന് മ​റു​പ​ടി കൊ​ടു​ത്തു​മി​ല്ല.​ബ​ച്ച​നെ ഇ​ത് കു​റ​ച്ചൊ​ന്നു​മ​ല്ല ചൊ​ടി​പ്പി​ച്ച​ത്. ത​ന്‍റെ നീ​ര​സ​വും രോ​ഷ​വും പ​ര​സ്യ​മാ​യി ത​ന്നെ പ്ര​ക​ടി​പ്പി​ക്കാ​ൻ ബി​ഗ് ബി ​മ​ടി​ച്ചി​ല്ല. ത​ന്‍റെ സ​ന്ദേ​ശം അ​വ​ഗ​ണി​ച്ച് മ​റ്റ് പ​ല​രു​ടെ​യും സ​ന്ദേ​ശ​ത്തി​ന് സോ​നം ന​ന്ദി പ​റ​ഞ്ഞ​താ​ണ് ബ​ച്ച​നെ കൂ​ടു​ത​ൽ രോ​ഷാ​കു​ല​നാ​ക്കി​യ​ത്. സു​നി​ൽ ഷെ​ട്ടി​യു​ടെ ആ​ശം​സ​യ്ക്ക് സോ​നം ന​ൽ​കി​യ മ​റു​പ​ടി ട്വീ​റ്റി​ലാ​ണ് ബ​ച്ച​ൻ ത​ന്‍റെ ട്വീ​റ്റ് പോ​സ്റ്റ് ചെ​യ്ത​ത്. ഒ​രു​പാ​ട് ന​ന്ദി... ട​ണ്‍ ക​ണ​ക്കി​ന് സ്നേ​ഹം എ​ന്നാ​യി​രു​ന്നു സു​നി​ൽ ഷെ​ട്ടി​ക്കു​ള്ള സോ​ന​ത്തി​ന്‍റെ മ​റു​പ​ടി.

അ​പ്പോ​ൾ ഞാ​നോ.... ഇ​ത് ഞാ​നാ​ണ് അ​മി​താ​ഭ് ബ​ച്ച​ൻ, ഞാ​ൻ നി​ന്‍റെ പി​റ​ന്നാ​ളി​ന് ഒ​രു എ​സ്എം​എ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തി​ന് നീ ​മ​റു​പ​ടി ത​ന്നി​ല്ല.... ബ​ച്ച​ൻ ട്വീ​റ്റ് ചെ​യ്തു. ഒ​പ്പം കോ​പം പ്ര​ക​ടി​പ്പി​ക്കാ​ൻ ഒ​രു ചു​വ​ന്ന മു​ഖ​ത്തി​ന്‍റെ സ്മൈ​ലി​യും. ഏ​താ​യാ​ലും ഇ​തു സോ​നം ക​പൂ​റി​നെ ഞെ​ട്ടി​ച്ചു. "എ​ന്‍റെ ഈ​ശ്വ​രാ... എ​നി​ക്ക​ത് കി​ട്ടി​യി​ല്ല. അ​ഭി​ഷേ​കി​ന്‍റെ സ​ന്ദേ​ശം കി​ട്ടി​യി​രു​ന്നു. മാ​പ്പ്.... ഞാ​ൻ മ​റു​പ​ടി അ​യ​ച്ചോ​ളാം' എ​ന്നും സോ​നം ട്വീ​റ്റ് ചെ​യ്തു.