ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 30 ലക്ഷം ഫോ​ളോ​വേ​ഴ്സു​മാ​യി ത​പ്സി പ​ന്നു
Sunday, June 18, 2017 3:36 AM IST
മി​ക​വാ​ർ​ന്ന അ​ഭി​ന​യ​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലെ പ്രി​യ​താ​ര​മാ​യി മാ​റി​യ തപ്സി പ​ന്നു ഇ​ൻ​സ്റ്റ​ഗ്രാമി​ൽ മൂ​ന്നു മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്സു​മാ​യി മു​ന്നേ​റു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് ഇ​വ​ർ ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. നാം ​ഷബാന എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ബോ​ളി​വു​ഡ് സി​നി​മ​യാ​ണ് ഇ​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ അ​വ​സാ​ന ചി​ത്രം.

ഡേ​വി​ഡ് ധ​വാ​ൻ സം​വി​ധാ​നം ചെ​യു​ന്ന ജു​ദ്വ 2വി​ലാ​ണ് തപ്സി ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജാ​ക്വ​ലി​ൻ ഫെ​ർ​ണാണ്ടസ്, വ​രു​ണ്‍ ധ​വാ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.