ദീപികയുടെ പ്രിയ കാപ്രിയോ
Monday, July 3, 2017 12:52 AM IST
ടൈ​റ്റാ​നി​ക്കി​ലെ നാ​യ​ക​ൻ ലി​യ​നാ​ർ​ഡോ ഡി ​കാ​പ്രി​യോ​യ്ക്ക് ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ണ്ട്. ചെ​റു​പ്പ​ത്തി​ൽ ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ​തും ഈ ​ഹോ​ളി​വു​ഡ് ന​ട​നാ​ണ്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ദീ​പി​ക കാ​പ്രി​യ​യോ​ടു​ള്ള ആ​രാ​ധ​ന വെ​ളു​പ്പെ​ടു​ത്തി​യ​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സ​ഹോ​ദ​രി​യോ​ടൊ​പ്പ​മു​ള്ള ഒ​രു കു​ട്ടി​ക്കാ​ല ചി​ത്രം ദീ​പി​ക പ​ങ്കു​വ​ച്ച​രു​ന്നു. സ​ഹോ​ദ​രി​മാ​രു​ടെ മു​റി​യി​ൽ​വ​ച്ചെ​ടു​ത്ത ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​റ​യെ കാ​പ്രി​യോ​യു​ടെ ചി​ത്ര​ങ്ങ​ൾ​കാ​ണാം. ടൈ​റ്റാ​നി​ക്കി​ന്‍റെ പോ​സ്റ്റ​റു​ക​ളും ഇ​വ​രു​ടെ മു​റി​യു​ടെ ചു​വ​രി​ൽ ഒ​ട്ടി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​യാ​യി​രി​ക്കു​ന്പോ​ൾ പ്രി​യ​ങ്ക​യ്ക്കും സ​ഹോ​ദ​രി​ക്കും ഏ​റ്റ​വും ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്ന ന​ട​നാ​യി​രു​ന്ന​ത്രേ കാ​പ്രി​യോ. ദീ​പി​ക​യ്ക്കാ​യി​രു​ന്നു ആ​രാ​ധ​ന കൂ​ടു​ത​ൽ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ഇ​രു​വ​രും കാ​ണു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ ചു​വ​രി​ൽ മാ​ത്ര​മാ​യി​രു​ന്നി​ല്ല ദീ​പി​ക​യു​ടെ മ​ന​സി​ലും കാ​പ്രി​യോ​ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇദ്ദേഹത്തിന് ഒാസ്കർ അവാർഡ് കിട്ടാത്തതിൽ ഈ ആരാധികയ്ക്ക് ഏറെ വിഷമമുണ്ടായിരുന്നു. കഴിഞ്ഞതവണ കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്കാർ കിട്ടിയപ്പോഴാണ് ഈ സങ്കടം മാറിയത്.

ഏ​താ​യാ​ലും ദീ​പി​ക​യു​ടെ കാ​പ്രി​യോ പ്ര​ണ​യ​മാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ സം​സാ​ര​വി​ഷ​യം. ഹോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ദീ​പി​ക​യ്ക്ക് കാ​പ്രി​യ​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നു​വ​രെ ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.