"രൺബീർ ഇപ്പോഴും എന്‍റെ ഹീറോ'
Thursday, July 13, 2017 4:48 AM IST
ജീ​വി​ത​ത്തി​ലെ പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്നാ​ലും അ​ത് സി​നി​മ​യെ ബാ​ധി​ക്കി​ല്ലെ​ന്ന് ക​ത്രീ​ന കൈ​ഫ്. ജീ​വി​ത​ത്തി​ൽ താ​നും ര​ണ്‍​ബീ​ർ ക​പൂ​റും ത​മ്മി​ലു​ള്ള പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​താ​ണ്. എ​ന്നാ​ൽ ര​ണ്‍​ബീ​റി​നൊ​പ്പം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ അ​ത് ബാ​ധി​ക്കി​ല്ലെ​ന്നും ക​ത്രീ​ന വ്യ​ക്ത​മാ​ക്കി.​ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച ജഗ്ഗ ജാ​സൂ​സ് വെള്ളിയാഴ്ച തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ത്രീ​ന.

ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​ത്ത​ക​ർ​ച്ച ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​യ​തി​നെ തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നീ​ട്ടി​വ​ച്ചി​രു​ന്നു.​വൈ​ദ​ഗ്ധ്യം നേ​ടി​യ ക​ലാ​കാ​ര​ൻ​മാ​രെ സം​ബ​ന്ധി​ച്ച് ര​ണ്ട് വ്യ​ക്തി​ക​ൾ​ക്കി​ട​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ഒ​രി​ക്ക​ലും ഒ​രു​മി​ച്ച​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തെ ബാ​ധി​ക്കാ​റി​ല്ല.​ഞ​ങ്ങ​ൾ​ക്കി​ട​യി​ലും ആ ​മാ​ജി​ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ര​ണ്‍​ബീ​ർ ഇ​പ്പോ​ഴും എ​ന്‍റെ ഹീ​റോ ത​ന്നെ​യാ​ണ്- ക​ത്രീ​ന പ​റ​ഞ്ഞു. അ​ജ​ബ് പ്രേം ​കി ഗ​സ​ബ് ക​ഹാ​നി, രാ​ജ്നീ​തി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ക​ത്രീ​ന- ര​ണ്‍​ബീ​ർ കൂ​ട്ടു​കെ​ട്ടി​ൽ വ​രു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് ജഗ്ഗ ജാ​സൂ​സ്. ഈ ​കെ​മി​സ്ട്രി ജഗ്ഗ ജാ​സൂ​സി​ലും വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും പ്ര​തീ​ക്ഷ. അ​നു​രാ​ഗ് ബ​സു ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.