കത്രീനയ്ക്ക് സല്ലുവിന്‍റെ പിറന്നാൾ സമ്മാനം
Monday, July 17, 2017 12:54 AM IST
ക​ത്രീ​ന​യ്ക്കു സ​ൽ​മാ​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​നം ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ പ്ര​ണ​യ​ജോ​ഡി​ക​ളാ​യി​രു​ന്നു സ​ൽ​മാ​ൻ ഖാ​നും ക​ത്രീ​ന കെ​യ്ഫും. ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട പ്ര​ണ​യ​ജോ​ഡി. എ​ന്നാ​ൽ പ​തി​വു​പോ​ലെ ആ ​പ്ര​ണ​യ ബ​ന്ധ​വും ത​ക​ർ​ന്നു. സ​ൽ​മാ​ന്‍റെ​യും ക​ത്രീ​ന​യു​ടെ​യും ജീ​വി​ത​ത്തി​ലേ​ക്ക് പു​തി​യ ആ​ളു​ക​ൾ ക​ട​ന്നു​വ​രി​ക​യും ചെ​യ്തു. എ​ന്നാ​ലും ഇ​പ്പോ​ഴും ആ ​പ​ഴ​യ പ്ര​ണ​യം ഇ​രു​വ​രി​ലും ബാ​ക്കി​യു​ണ്ട​ത്രേ. ക​ത്രീ​ന കെ​യ്ഫി​ന്‍റെ പി​റ​ന്നാ​ളി​ന് മു​ന്പ് സ​ൽ​മാ​ൻ ന​ൽ​കി​യ സ​മ്മാ​നം അ​തി​നു തെ​ളി​വാ​ണ്.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ഫി​ലിം അ​ക്കാ​ദ​മി(​ഐ​ഐഎ​ഫ്എ)​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വേ​ദി​യി​ൽ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ൽ​ വച്ച് സ​ൽ​മാ​ൻ ക​ത്രീ​ന​യ്ക്ക് ആ ​സ​മ്മാ​നം കൈ​മാ​റി. സ​ൽ​മാ​ൻ "ഹാ​പ്പി ബ​ർ​ത്ത് ഡേ’ ​എ​ന്ന് ക​ത്രീ​ന​യു​ടെ ചെ​വി​യി​ൽ മൂ​ളി. ​ഷാ​ഹി​ദ് ക​പൂ​ർ, ആ​ലി​യ ഭ​ട്ട്, അ​നു​പം ഖേ​ർ, കൃതി സനോൻ, സു​ശാ​ന്ത് സിംഗ് ര​ജ്പു​ത്, വ​രു​ണ്‍ ധ​വാ​ൻ എ​ന്നി​വ​രെ​ല്ലാം വേ​ദി​യി​ൽ നി​ൽ​ക്കെ​യാ​ണ് സ​ൽ​മാ​ൻ പി​റ​ന്നാ​ൾ ഗാ​നം പാ​ടി​യ​ത്. അ​തും ഐ​ഐ​എ​ഫ്എ​യു​ടെ അ​നു​ഭ​വം എ​ല്ലാ​വ​രും പ​ങ്കു​വയ്ക്കു​ന്ന സ​മ​യ​ത്ത്.

അ​തി​നി​ട​യി​ൽ ഒ​രു ത​മാ​ശ​യു​മു​ണ്ടാ​യി. ഐഐ​എ​ഫ്​എ ന​ട​ക്കു​ന്ന തീ​യ​തി എ​ന്നാ​ണെ​ന്ന് സ​ൽ​മാ​നോ​ട് അ​വ​താ​ര​ക​ൻ അ​നു​പം ചോ​ദി​ച്ചു. ഉ​ട​ൻ ത​ന്നെ സ​ൽ​മാ​ന്‍റെ ഉ​ത്ത​ര​മെ​ത്തി. എ​നി​ക്ക് ഓ​ർ​മ​യു​ള്ള ഏ​ക തീ​യ​തി ക​ത്രീ​ന​യു​ടെ പി​റ​ന്നാ​ൾ ദി​ന​മാ​ണെ​ന്നാ​യി​രു​ന്നു സ​ൽ​മാ​ന്‍റെ മ​റു​പ​ടി.ജൂ​ലൈ 16നാ​ണ് ക​ത്രീ​ന​യു​ടെ പി​റ​ന്നാ​ളെ​ന്ന് പ​റ​ഞ്ഞ് സ​ൽ​മാ​ൻ ത​ന്‍റെ പ​ഴ​യ കാ​മു​കി​യെ കെ​ട്ടി​പ്പി​ടി​ക്കാ​നും ക​വി​ളി​ൽ ചും​ബി​ക്കാ​നും മ​റ​ന്നി​ല്ല. 18-ാം വ​യ​സി​ൽ ചെ​യ്ത കാ​ര്യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഓ​ർ​മ​യി​ലു​ള്ള​ത് എ​ന്താ​ണെ​ന്നാ​യി​രു​ന്നു ക​ത്രീ​ന​യോ​ട് അ​വ​താ​ര​ക​ന്‍റെ ചോ​ദ്യം. സ​ൽ​മാ​നെ ക​ണ്ടു​മു​ട്ടി​യ​തെന്ന് ക​ത്രീ​ന മ​റു​പ​ടിയും ന​ൽ​കി.