ക​റ​ക്കം നി​ർ​ത്തി, അ​നു​ഷ്ക തി​രി​ച്ചെ​ത്തി
Friday, July 21, 2017 2:00 AM IST
മി​ക്ക ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ളേ​യുംപോലെ അ​നു​ഷ്ക ശ​ർ​മ​യും ക​ഴി​ഞ്ഞ ആ​ഴ്ച ന്യൂ​യോ​ർ​ക്കി​ലാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം ഐ​ഐ​എ​ഫ്എ​യു​ടെ അ​വാ​ർ​ഡ് ദാ​ന​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നെ​ങ്കി​ൽ അ​നു​ഷ്ക ന്യൂ​യോ​ർ​ക്കി​ലേ​ക്ക് വ​ണ്ടി​ക​യ​റി​യ​ത് കാ​മു​ക​ൻ വിരാ​ട് കോ​ഹ്‌ലി​യു​ടെ​കൂ​ടെ ക​റ​ങ്ങാ​നാ​യി​രു​ന്നു. ഇ​ട​യ്ക്കി​ടെ അ​ടി​ച്ചു പി​രി​യു​ക​യും വീ​ണ്ടും ഒ​ന്നി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​താ​ര​ജോ​ടി​ക​ളെ പ​ല​രും പ​ല ഇ​ട​ങ്ങ​ളി​ലും ഒ​ന്നി​ച്ചു ക​ണ്ട​ത്രേ.

ഏ​താ​യാ​ലും ബാ​ക്കി​യു​ള്ള​വ​രൊ​ക്കെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടും അ​നു​ഷ്ക എ​ത്തി​യി​രു​ന്നി​ല്ല. ഇ​തോ​ടെ ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ജ​ബ് ഹാ​രി മെ​റ്റ് സേ​ജ​ലി​ന്‍റെ പ്ര​മോ​ഷ​ൻ ച​ട​ങ്ങു​ക​ളി​ലൊ​ന്നും അ​നു​ഷ്ക​യ്ക്ക് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​നു​ഷ്ക​യെ ചി​ത്ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യോ എ​ന്നു​പോ​ലും പ​ല​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ഏ​താ​യാ​ലും ഒ​രാ​ഴ്ച​ത്തെ ക​റ​ക്ക​ത്തി​നു​ശേ​ഷം അ​നു​ഷ്ക ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ജ​ബ് ഹാ​രി മെ​റ്റ് സേ​ജ​ൽ. ര​ണ്‍​ബീ​ർ ക​പൂ​റാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. അ​നു​ഷ്ക​യു​ടെ വേ​ഷ​ത്തെ​സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.