ജിമ്മിൽ പോകുന്നതു സൈസ് സീറോ ആകാനല്ല... പൊ​ട്ടി​ത്തെ​റി​ച്ചു ക​രീ​ന
Saturday, July 22, 2017 3:39 AM IST
കു​ഞ്ഞു​ണ്ടാ​യ​പ്പോ​ൾ മു​ത​ൽ ക​രീ​ന​യ്ക്ക് ചു​റ്റും വി​മ​ർ​ശ​ക​രാ​ണ്. എ​ങ്ങോ​ട്ട് തി​രി​ഞ്ഞാ​ലും എ​ന്തു ചെ​യ്താ​ലും വി​മ​ർ​ശ​നം. ഇ​പ്പോ​ൾ ഇ​താ താ​ര​ത്തെ വി​മ​ർ​ശി​ക്കാ​നാ​യി പു​തി​യൊ​രു കാ​ര്യം കൂ​ടി ക​ണ്ടെ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. മ​റ്റൊ​ന്നു​മ​ല്ല ക​രീ​ന മ​ക​ൻ തൈ​മൂ​റി​നെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി അ​മ്മ​യാ​യ ക​രീ​ന ജി​മ്മി​ൽ പോ​കു​ന്നു എ​ന്ന​താ​ണു വി​ഷ​യം.

കു​ഞ്ഞു​ണ്ടാ​യ ശേ​ഷം ന​ന്നാ​യി വ​ണ്ണം വ​ച്ച ക​രീ​ന ശ​രീ​രം പ​ഴ​യ രീ​തി​യി​ൽ ആ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണു ജി​മ്മി​ൽ പോ​കു​ന്ന​ത്. മ​ക​നെ ത​നി​ച്ചാ​ക്കി ജി​മ്മി​ൽ പോ​കു​ന്നു എ​ന്ന ആ​രാ​ധ​ക​രു​ടെ വി​മ​ർ​ശ​ന​ത്തി​ന് ക​രീ​ന പ​റ​ഞ്ഞ മ​റു​പ​ടി ഇ​ങ്ങ​നെ; ഞാ​ൻ പോ​കു​ന്നു​ണ്ടെ​ങ്കി​ൽ അ​തു സൈ​സ് സീ​റോ ആ​യി​രി​ക്കാ​ൻ വേ​ണ്ടി​യ​ല്ല. ആ ​കു​ഞ്ഞി​നെ വി​ട്ട് അ​വ​ൾ എ​ന്തി​നാ​ണ് ജി​മ്മി​ൽ പോ​കു​ന്ന​തെ​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ൾ ഞാ​ൻ വാ​യി​ച്ചി​രു​ന്നു. ഒ​രു കു​ഞ്ഞു​ണ്ടാ​കു​ന്പോ​ൾ നി​ങ്ങ​ൾ ഇ​ത്ത​രം സ​ന്തോ​ഷ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നി​ല്ല.

നി​ങ്ങ​ൾ സ​ന്തോ​ഷ​ത്തോ​ടെ​യി​രു​ന്നാ​ൽ, നി​ങ്ങ​ളു​ടെ മ​ന​സ് ആ​രോ​ഗ്യ​ത്തോ​ടെ​യി​രു​ന്നാ​ൽ കു​ഞ്ഞി​നും അ​തി​ന്‍റെ ഗു​ണ​ങ്ങ​ൾ കി​ട്ടും. ഒ​രു കു​ഞ്ഞി​നെ പ്ര​സ​വി​ക്കു​ന്ന​തോ​ടെ എ​ല്ലാ സ്ത്രീ​ക​ളും വ​ണ്ണം വയ്ക്കാ​റു​ണ്ട്, അ​ത് സ്വാ​ഭാ​വി​ക​മാ​യ കാ​ര്യ​മാ​ണ്.’’ വ​ണ്ണം കു​റ​യ്ക്കാ​നാ​യി ത​നി​ക്കു മേ​ൽ യാ​തൊ​രു സ​മ്മ​ർ​ദ​ങ്ങ​ളും ഇ​ല്ലെ​ന്നും ത​ന്‍റെ നന്മയ് ക്കും സ​ന്തോ​ഷ​ത്തി​നും വേ​ണ്ടി​യാ​ണ് ജി​മ്മി​ൽ പോ​കു​ന്ന​തെന്നും ക​രീ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.