ദീപികയുടെ സൈനികവേഷം
Saturday, July 29, 2017 3:16 AM IST
ദീ​പി​ക പ​ദു​ക്കോ​ണ്‍ സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന കു​നാ​ൽ ക​പൂ​ർ ചി​ത്രം രാ​ഗ് ദേ​ശ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു.​സ്വാ​ത​ന്ത്ര്യ സ​മ​ര കാ​ല​ത്തെ റെ​ഡ്ഫോ​ർ​ട്ട് വി​ചാ​ര​ണ​യെ​ക്കു​റി​ച്ചാ​ണ് ചി​ത്രം.

സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്രം പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ കു​നാ​ലും അ​മി​ത് സാ​ഥും മോ​ഹി​ത് മ​ർ​വ​യു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. ദീ​പി​ക​യു​ടെ വേ​ഷം ഏ​റെ കൗ​തു​ക​വും പ്ര​തീ​ക്ഷ​യും പ​ക​രു​ന്ന​താ​ണെ​ന്ന് കു​നാ​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ദീ​പി​ക​യു​ടെ ശ​രീ​ര​വും സൗ​ന്ദ​ര്യ​വു​മെ​ല്ലാം പു​തി​യ ക​ഥാ​പാ​ത്ര​ത്തി​ന് വ​ള​രെ അ​നു​യോ​ജ്യ​മെ​ന്നാ​ണ് കു​നാ​ൽ പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര കാ​ല​ത്തെ ഐ.​എ​ൻ.​എ. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​പ്ര​സി​ദ്ധ​മാ​യ റെ​ഡ് ഫോ​ർ​ട്ട് വി​ചാ​ര​ണ​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. കേ​ണ​ൽ ഗു​ർ​ബ​ക് സിം​ഗ് ധി​ല്ല​ൻ, മേ​ജ​ർ ജ​ന​റ​ൽ ഷാ​ന​വാ​സ് ഖാ​ൻ, കേ​ണ​ൽ പ്രേം ​സെ​ഗാ​ൾ എ​ന്നി​വ​രാ​ണ് ക​ഥാ​പാ​​ത്ര​ങ്ങ​ൾ. യു​എ​ഫ്ഒ മൂ​വി​സ് പ​ങ്കാ​ളി​ക​ളാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം അ​ടു​ത്ത ജൂ​ലൈ​യി​ൽ തി​യ​റ്റ​റി​ലെ​ത്തും. തി​ഗ്മാം​ശു ധു​ലി​യ​യാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.