ശ്രദ്ധയുടെ പ്രതിഫലം ശ്രദ്ധേയമാകുന്നു
Thursday, August 17, 2017 4:57 AM IST
ബാ​ഹു​ബ​ലി ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന ‘സാ​ഹോ’ ഇ​തി​നോ​ട​കം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​താ​ണ്. ഹി​ന്ദി​യി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് ബോ​ളി​വു​ഡി​ൽ നി​ന്ന് ഒ​രു നാ​യി​ക​യെ കി​ട്ടാ​ൻ വേ​ണ്ടി അ​ല​യു​ക​യാ​യി​രു​ന്നു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ഒ​ടു​വി​ൽ ശ്ര​ദ്ധ ക​പൂ​റി​നെ നാ​യി​കയാ​യി തീ​രു​മാ​നി​ച്ചു. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് ശ്ര​ദ്ധ ക​പൂ​ർ വാ​ങ്ങി​ക്കു​ന്ന പ്ര​തി​ഫ​ല​ത്തെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ സി​നി​മാ​രം​ഗ​ത്ത് ച​ർ​ച്ചാ​വി​ഷ​യം.

സാധാരണ ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് സാ​ഹോ​യ്ക്ക് വേ​ണ്ടി ശ്ര​ദ്ധ വാ​ങ്ങു​ന്ന​ത്. 150 കോ​ടി ബ​ജ​റ്റി​ലാ​ണ് സാ​ഹോ എ​ന്ന ചി​ത്രം ഒ​രു​ക്കു​ക്കു​ന്ന​ത്. മൂ​ന്ന് ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​നി​ക്ക് 12 കോ​ടി പ്ര​തി​ഫ​ലം ന​ൽ​ക​ണം എ​ന്നാ​ണ് ശ്ര​ദ്ധ ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സാധാരണ ഒ​രു ഹി​ന്ദി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ശ്ര​ദ്ധ വാ​ങ്ങു​ന്ന​ത് നാ​ലു കോ​ടി രൂ​പ​യാ​ണ്. മൂ​ന്നു ഭാ​ഷ​ക​ളി​ലാ​യി ഒ​രു ചി​ത്രം ഒ​രു​ക്കു​ന്പോ​ൾ അ​ത്ര​യും സ​മ്മ​ർ​ദ​വും ചി​ത്ര​ത്തി​നു​ണ്ടാ​വും. ഹി​ന്ദി​യി​ൽ മാ​ത്ര​മ​ല്ല, മ​റ്റ് ഭാ​ഷ​ക​ളി​ലും അ​തേ പ്ര​തി​ഫ​ലം വേ​ണം എ​ന്ന് പ​റ​ഞ്ഞാ​ണ് ശ്ര​ദ്ധ 12 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട​ത്. മാ​ത്ര​മ​ല്ല, സാ​ഹോ ചെ​യ്യു​ന്ന കാ​ല​യ​ള​വി​ൽ മ​റ്റൊ​രു ചി​ത്രം ചെ​യ്യാ​ൻ ക​ഴി​യി​ല്ല എ​ന്ന ന്യാ​യ​മാ​യ കാ​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു.​എ​ന്നാ​ൽ ശ്ര​ദ്ധ പ​റ​ഞ്ഞ പ​ന്ത്ര​ണ്ടു കോ​ടി ന​ൽ​കാ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ത​യാറാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ സം​സാ​രി​ച്ച് ഒ​ന്പ​ത് കോ​ടി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇതിന് ശ്ര​ദ്ധ​യും ഓ​കെ പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് സാ​ഹോ​യി​ൽ ശ്ര​ദ്ധ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

ശ്ര​ദ്ധ വാ​ങ്ങു​ന്ന​തി​ന്‍റെ മൂ​ന്നി​ര​ട്ടി​യാ​ണ് പ്ര​ഭാ​സി​ന്‍റെ പ്ര​തി​ഫ​ലം. ബാ​ഹു​ബ​ലി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് വ​രെ 25 കോ​ടി​യാ​യി​രു​ന്നു പ്ര​ഭാ​സി​ന്‍റെ പ്ര​തി​ഫ​ലം. സാ​ഹോ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ന​ട​ൻ കൈ​പ്പ​റ്റു​ന്ന​ത് മു​പ്പ​ത് കോ​ടി രൂ​പ​യാ​ണ​ത്രെ.​പ​തി​വ് സി​നി​മ​ക​ൾ പോ​ലെ ത​ന്നെ, സാ​ഹോ​യ്ക്ക് വേ​ണ്ടി​യും പ്ര​ഭാ​സ് സാ​ഹ​സ​ങ്ങ​ൾ ആ​രം​ഭി​ച്ചു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു​വ​രെ കാ​ണാ​ത്ത ലു​ക്കി​ലും ഗെ​റ്റ​പ്പി​ലു​മാ​വും ചി​ത്ര​ത്തി​ൽ പ്ര​ഭാ​സ് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ ധാ​രാ​ളം മോ​ഡേ​ണ്‍ ഫൈ​റ്റ് രം​ഗ​ങ്ങ​ളു​മു​ണ്ട്. മും​ബൈ, അ​ബു​ദാ​ബി, റൊ​മാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് പു​രോ​ഗ​മി​ക്കു​ന്ന​ത്. 2018 ൽ ​ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.