ദി​ഷ​യു​ടെ ചി​ത്രം സൂ​പ്പ​റാ​യി​ട്ടു​ണ്ട്..!
Friday, August 25, 2017 4:00 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി ദി​ഷ പ​ഠാ​ണി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ സ്വ​പ്ന​മാ​ണ്. ദി​ഷ​യു​ടെ ചി​രി, ശ​രീ​ര​വ​ടി​വ്, സൗ​ന്ദ​ര്യം ഇ​തെ​ല്ലാം ഒ​പ്പി​യെ​ടു​ക്കാ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ മ​ത്സ​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ ഞെ​ട്ടി​ച്ച് താ​രം ത​ന്നെ അ​ടു​ത്തി​ടെ ഒ​രു ചൂ​ട​ൻ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. പു​റം​ഭാ​ഗം വ്യ​ക്ത​മാ​ക്ക​ത്ത​വി​ധ​മാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്രം. ഈ ​ചി​ത്ര​ത്തി​ന്‍റെ കൂ​ടെ എ​ന്‍റെ സ​ഹോ​ദ​രി ഖു​ശ്ബു പ​ഠാ​ണി​ക്ക് എ​ന്നൊ​രു അ​ടി​ക്കു​റി​പ്പും താ​രം ചേ​ർ​ത്തി​ട്ടു​ണ്ട്. എ​ന്താ​യാ​ലും താ​ര​ത്തി​ന്‍റെ ഈ ​ചൂ​ട​ൻ ചി​ത്രം ഇ​തി​നോ​ട​കം ബോ​ളി​വു​ഡി​ൽ ച​ർ​ച്ച ആ​യി​ട്ടു​ണ്ട്.

My sister's gift❤️❤️ @khushboo_patani ❤️❤️

A post shared by disha patani (paatni) (@dishapatani) on




ക്രി​ക്ക​റ്റ് താ​രം എം​എ​സ് ധോ​ണി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന എം​എ​സ് ധോ​ണി: ദി ​അ​ണ്‍​ടോ​ൾ​ഡ് സ്റ്റോ​റി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ബോ​ളി​വു​ഡി​ൽ ദി​ഷ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ബാ​ഗി 2 എ​ന്ന ചി​ത്ര​ത്തി​ൽ ദി​ഷ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബാ​ഗി 2 ആ​യോ​ധ​ന​ക​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു ചി​ത്ര​മാ​ണ്. അ​ഹ​മ്മ​ദ് ഖാ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ടൈ​ഗ​ർ ഷ​റോ​ഫാ​ണ് നാ​യ​ക​ൻ. സാ​ജി​ദ് ന​ദി​യ​ത് വാ​ല​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ ടൈ​ഗ​ർ ഷ​റോ​ഫു​മാ​യി താ​ര​ത്തി​നു വ​ഴി​വി​ട്ട ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ൽ ഗോ​സി​പ്പു​ക​ളും സ​ജീ​വ​മാ​ണ്. ദി​ഷ​യെ ബോ​ളി​വു​ഡി​ൽ പ്ര​മോ​ട്ട് ചെ​യ്യു​ന്ന​ത് ടൈ​ഗ​ർ ആ​ണെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും ബാ​ഗി 2വി​ൽ ഇ​വ​രു​ടെ ഒ​ത്തു​ചേ​ര​ൽ ഇ​തി​നോ​ട​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രു​ടെ കെ​മി​സ്ട്രി സ്ക്രീ​നി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.