സം​വി​ധാ​യ​ക​ൻ ക​ട്ട് പ​റ​ഞ്ഞി​ട്ടും സി​ദ്ധാ​ർ​ഥും ജാക്വി​ലി​നും നി​ർ​ത്തി​യി​ല്ല
Saturday, August 26, 2017 4:19 AM IST
മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലു​മൊ​ക്കെ അ​ഭി​ന​യി​ക്കു​ന്പോ​ൾ ക​ട്ട് പ​റ​യാ​ൻ മ​റ​ന്നുപോ​യ അ​നു​ഭ​വ​ത്തക്കു​റി​ച്ച് ചി​ല സം​വി​ധാ​യ​ക​ർ വാ​ചാ​ല​രാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ സം​വി​ധാ​യ​ക​ൻ ക​ട്ട് പ​റ​ഞ്ഞി​ട്ടും അ​ഭി​ന​യം നി​ർ​ത്താ​ൻ മ​റ​ന്നു​പോ​യ താ​ര​ങ്ങ​ളെക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ നി​ന്നു പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ.

ദ ​ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലാ​ണ് സം​ഭ​വം. നാ​യ​ക​നും നാ​യി​ക​യും ലി​പ്‌ലോ​ക്ക് രം​ഗ​ത്ത് സ്വ​യം മ​റ​ന്ന് അ​ഭി​ന​യി​ച്ച ക​ഥ വെ​ളി​പ്പെ​ടു​ത്തി​യ​ത് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ർ ത​ന്നെ​യാ​ണ്. സി​ദ്ധാ​ർ​ഥും ജാ​ക്വ​ിലി​ൻ ഫെ​ർ​ണാ​ണ്ട​സും ഉ​ൾ​പ്പെ​ട്ട ലി​പ്‌ലോ​ക്ക് രം​ഗ​മാ​ണ് ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ക​ട്ട് പ​റ​ഞ്ഞി​ട്ടും ഇ​രു​വ​രും ചും​ബി​ച്ചു​കൊ​ണ്ടി​രു​ന്നു. ബോ​ളി​വു​ഡ് സി​നി​മ​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യം കൂ​ടി​യ ചും​ബ​ന രം​ഗം എ​ന്ന് ഇ​പ്പോ​ൾ ബോ​ളി​വു​ഡ് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന പേ​രാ​ണ് ജാ​ക്വി​ലി​നും സി​ദ്ധാ​ർ​ഥും.

ആ​ലി​യ ഭ​ട്ടു​മാ​യി വേ​ർ​പി​രി​ഞ്ഞ സി​ദ്ധാ​ർ​ത്ഥി​ന്‍റെ പു​തി​യ കാ​മു​കി ജാ​ക്വി​ലി​നാ​ണ് എ​ന്ന കിം​വ​ദ​ന്തി പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചും​ബ​ന ക​ഥ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ആ ​ഗാ​ന​രം​ഗം ക​ണ്ടാ​ൽ മ​ന​സി​ലാ​വും എ​ത്ര​ത്തോ​ളം ഇ​ഴു​കി​ച്ചേ​ർ​ന്നാ​ണ് ജാ​ക്വി​ലി​നും സി​ദ്ധാ​ർ​ഥും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത് എ​ന്ന്. ഇ​ത് ക​ണ്ട് ആ​ലി​യ ഭ​ട്ടി​ന്‍റെ ഹൃ​ദ​യം ത​ക​ർ​ന്നു എ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. രാ​ജ് നി​ഡി​മോ​രു​വും ഡി​കെ കൃ​ഷ്ണ​യു​മാ​ണ് എ ​ജ​ന്‍റി​ൽ​മാ​ൻ എ​ന്ന ബോ​ളി​വു​ഡ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.