കൊച്ചിയിൽ ചിത്രീകരിച്ച സെയ്ഫ് ചിത്രം: ട്രെയ്‌ലർ പുറത്തിറക്കി
Saturday, September 2, 2017 3:17 AM IST
കൊ​ച്ചി​യി​ൽ ചി​ത്രീ​ക​രി​ച്ച സെ​യ്ഫ് അ​ലി​ഖാ​ന്‍റെ ബോ​ളി​വു​ഡ് ചി​ത്രം ഷെഫി​ന്‍റെ ട്രെയ്‌ല​ർ പു​റ​ത്തി​റ​ങ്ങി. സെ​യ്ഫി​നൊ​പ്പം മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം പ​ത്മ​പ്രി​യ​യും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

അ​ക്ഷ​യ്കു​മാ​ർ നാ​യ​ക​നാ​യ എ​യ​ർ​ലി​ഫ്റ്റ് എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ രാ​ജ​കൃ​ഷ്ണ മേ​നോ​ൻ ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 2014-ൽ ​ഷെ​ഫ് എ​ന്ന പേ​രി​ൽ ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ ഹോ​ളി​വു​ഡ് സി​നി​മ​യു​ടെ റീ​മേ​ക്കാ​ണി​ത്. സെ​യ്ഫി​ന്‍റെ പ്ര​ണ​യി​നി​യാ​യാ​ണ് പ​ത്മ​പ്രി​യ​യെ​ത്തു​ന്ന​ത്.

മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സി​ദ്ദി​ഖ്, ശാ​ന്ത​കു​മാ​രി, ദി​നേ​ശ് പ്ര​ഭാ​ക​ർ എ​ന്നി​വ​ർ ചി​ത്ര​ത്തി​ലു​ണ്ടാ​കു​മെ​ന്നു നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഫോ​ർ​ട്ട്കൊ​ച്ചി​ക്കു പു​റ​മേ ആ​ല​പ്പു​ഴ, ചേ​ർ്ത്ത​ല, എ​ര​മ​ല്ലൂ​ർ എ​ന്നി​വ​ിട​ങ്ങളിലും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.