ഐശ്വര്യ- അഭിഷേക് വീണ്ടും
Tuesday, October 3, 2017 11:55 PM IST
ഐ​ശ്വ​ര്യ-അ​ഭി​ഷേ​ക് താ​ര​ദ​ന്പ​തി​ക​ൾ വീ​ണ്ടു​മൊ​രു സി​നി​മ​യി​ൽ ഒ​ന്നി​ക്കു​ന്നു. സു​ന്ദ​ർ​കാ​ണ്ഡ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഏ​ഴു​വ​ർ​ഷ​ത്തിനു ശേ​ഷം ഇ​രു​വ​രും ഒ​രു​മി​ക്കു​ന്ന​ത്.2010ൽ ​മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത രാ​വ​ണി​ലാ​യി​രു​ന്നു ഐ​ശ്വ​ര്യ-അ​ഭി​ഷേ​ക് താ​ര​ദ​ന്പ​തി​ക​ൾ ഏ​റ്റ​വും ഒ​ടു​വി​ൽ ഒ​ന്നി​ച്ച​ത്.

ടെ​ലി​വി​ഷ​ൻ ഡ​യ​റ​ക്ട​റാ​യ പ്രി​യ​മി​ശ്ര​യാ​ണ് സു​ന്ദ​ർ​കാ​ണ്ഡ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്രി​യ​യു​ടെ ആ​ദ്യ​സം​വി​ധാ​ന സം​ര​ംഭ​മാ​ണ് സു​ന്ദ​ർ കാ​ണ്ഡ്. ത​പ്സി പ​ന്ന- ഇ​ർ​ഫാ​ൻ ഖാ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ആ​ദ്യം ചി​ത്ര​ത്തി​നാ​യി പ​റ​ഞ്ഞു​കേ​ട്ട​തെ​ങ്കി​ലും ഒ​ടു​വി​ൽ പ്രോ​ജ​ക്ട് സ്വ​പ്ന ജോ​ഡി​ക​ളി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ങ്ങു​ന്ന സു​ന്ദ​ർ​കാ​ണ്ഡ് ര​ണ്ട് പോലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. മ​ണി​ര​ത്ന​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ​യും അ​ഭി​ഷേ​കും ഒ​ന്നി​ക്കു​മെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ ഉ​ണ്ടായി​രു​ന്നു. അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ ഗു​ലാ​ബ് ജാ​മൂ​ണി​ലും ഇ​രു​വ​രു​മെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സു​ന്ദ​ർ​കാ​ണ്ഡാ​ണ് താ​ര​ദ​ന്പ​തി​ക​ളു​ടെ അ​ടു​ത്ത ചി​ത്ര​മെ​ന്ന് ഇ​രു​വ​രു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കു​ന്നു.

സ​ർ​ക്കാ​ർ രാ​ജ്, ഗു​രു, ധൂം 2 ​തു​ട​ങ്ങി പ​ത്തി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ ഐ​ശ്വ​ര്യ-​അ​ഭി​ഷേ​ക് താ​ര​ജോ​ഡി​ക​ൾ ഒ​രു​മി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.