ഷാ​രൂഖി​ന്‍റെ പാ​ർ​ട്ടി: കാ​ര്യ​ങ്ങ​ൾ തു​റ​ന്നുപ​റ​ഞ്ഞ് ആ​ഷ്
Friday, October 6, 2017 4:18 AM IST
വോ​ഗ് അ​വാ​ർ​ഡി​നു ശേ​ഷം സു​ഹൃ​ത്തു​ക്ക​ളാ​യ ഷാ​രൂഖ് ഖാ​നും ഗൗ​രി​ഖാ​നും ചേ​ർ​ന്നു ന​ട​ത്തി​യ വി​രു​ന്നി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യം ഐ​ശ്വ​ര്യ റാ​യി​യു​ടെ അ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ആ​ഷ് എ​ന്തു​കൊ​ണ്ട് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ല എ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും സം​ശ​യം. എ​ന്നാ​ൽ അ​തി​ന്‍റെ കാ​ര​ണം ആ​ഷ് ത​ന്നെ തു​റ​ന്നു പ​റ​യു​ന്നു. ഭ​ർ​ത്താ​വ് അ​ഭി​ഷേ​കാ​ണു പാ​ർ​ട്ടി​ക്കു പോ​കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം. പ​ക്ഷേ അ​തു വ​ള​രെ മഹത്തായ ഒ​രു കാ​ര​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ്.

സാ​ധാ​ര​ണ പാ​ർ​ട്ടി​യി​ലും മ​റ്റു​പൊ​തു​പ​രി​പാ​ടി​ക​ളി​ലും ഭ​ർ​ത്താ​വ് അ​ഭി​ഷേ​കി​ന്‍റെ ഒ​പ്പ​മാ​ണ് ആ​ഷ് പ​ങ്കെ​ടു​ക്കാ​റ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ഭി​ഷേ​ക് സ്ഥ​ല​ത്ത് ഇ​ല്ലാ​ത്ത​തു കൊ​ണ്ടു ത​നി​ക്കു പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് ആ​ഷ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​വേ​റെ നീ​ളു​ന്ന പാ​ർ​ട്ടി​ക​ൾ മ​ക​ൾ ആ​രാ​ധ്യ​യു​ടെ ഉ​റ​ക്ക​ത്തേ​യും പ​ഠ​ന​ത്തെ​യും ബാ​ധി​ക്കു​മെ​ന്നും ആ​ഷ് പ​റ​യു​ന്നു. കു​ഞ്ഞു ജ​നി​ച്ച​പ്പോ​ൾ മു​ത​ൽ ആ​ഘോ​ഷ​വേ​ള​ക​ളി​ൽ എ​ല്ലാം ആ​ഷ് കു​ഞ്ഞി​നേ​യും ഒ​പ്പം കൂ​ട്ടാ​റു​ണ്ട്. മാ​ത്ര​മ​ല്ല മ​ക​ൾ കം​ഫ​ർ​ട്ട​ബി​ൾ ആ​യി​രി​ക്ക​ണം എ​ന്നും ആ​ഷി​ന് നി​ർ​ബ​ന്ധ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.