"പുരുഷന്മാരും പീഡനത്തിനിരയാകുന്നു'
Friday, November 24, 2017 6:09 AM IST
ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ പു​രു​ഷ​ന്മാ​രും ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നെ​ന്ന് രാ​ധി​ക ആ​പ്തെ. സ്ത്രീ​ക​ൾ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​കു​ന്ന ക​ഥ​ക​ൾ ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ നി​ന്ന് കേ​ൾ​ക്കാ​റു​ണ്ടെ​ങ്കി​ലും പു​രു​ഷ​ന്മാ​രും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​കാ​റു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി രാ​ധി​ക ആ​പ്തേ.

ആ​രും അ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന ഒ​രു മാ​യി​ക​ലോ​ക​മാ​ണ് ബോ​ളി​വു​ഡ് സി​നി​മാ​ലോ​ക​മെ​ന്നാ​ണ് ആ​ളു​ക​ൾ ക​രു​തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​രും ത​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ദു​ര​നു​ഭ​വ​ങ്ങ​ൾ പ​റ​യാ​ൻ ഭ​യ​ക്കു​ക​യാ​ണ്. ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ നി​ര​വ​ധി പു​രു​ഷ താ​ര​ങ്ങ​ളെ എ​നി​ക്കറി​യാം. സ്വ​ന്തം ക​രി​യ​ർ ത​ക​രാ​തി​രി​ക്കാ​നോ ഭ​യം കാ​ര​ണ​മോ അ​വ​ർ അ​ത് പു​റത്തുപ​റ​യു​ന്നി​ല്ല- രാ​ധി​ക ആ​പ്തേ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.