തു​ട​ക്ക​ക്കാരി​ക്ക് ഇ​ത്ര ഡി​മാ​ൻ​ഡോ..!
Friday, December 8, 2017 4:07 AM IST
താ​ര​പു​ത്രി​യാ​ണെ​ങ്കി​ലും സി​നി​മ​യി​ൽ ആ​ദ്യ​മ​ല്ലേ അ​പ്പോ​ൾ ഇ​ത്ര​യ്ക്ക് ഡി​മാ​ൻ​ഡ് വ​യ്ക്കേ​ണ്ട കാ​ര്യ​മു​ണ്ടോ...? ബോ​ളി​വു​ഡി​ൽ സം​സാ​ര വി​ഷ​യ​മാ​കു​ക​യാ​ണ് സാ​റ അ​ലി​ഖാ​ന്‍റെ നി​ല​പാ​ടു​ക​ൾ. സു​ശാ​ന്ത് സിംഗ് രാ​ജ്പു​ത് നായകനാകുന്ന കേ​ദാ​ര്‍​നാ​ഥ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സെയ്ഫ് അലിഖാന്‍റെ മകൾ സാ​റ അ​ലി​ഖാ​ന്‍ സി​നി​മ​യി​ല്‍ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സാ​റ​യു​ടെ നി​ല​പാ​ടു​ക​ളോ​ട് നി​ര്‍​മ്മാ​താ​ക്ക​ള്‍​ക്ക് തീ​രെ യോ​ജി​പ്പി​ല്ലെ​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.



സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​തി​നി​ട​യി​ല്‍ നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ഈ ​താ​ര​പു​ത്രി​യെ തേ​ടി​യെ​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ സാ​റ ഒ​രു സി​നി​മ​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.അ​ഭി​ഷേ​ക് കപൂ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന കേ​ദാ​ര്‍​നാ​ഥ് ക​ഴി​ഞ്ഞ​തി​ന് ശേ​ഷം അ​ടു​ത്ത സി​നി​മ സ്വീ​ക​രി​ച്ചാ​ല്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് സാ​റ. ഉ​യ​ർ​ന്ന പ്ര​തി​ഫ​ല​മാ​ണ് താ​ര​പു​ത്രി ത​ന്നെ സ​മീ​പി​ക്കു​ന്ന​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.