ഇ​ല്യാ​ന ഗ​ർ​ഭി​ണി​യെന്ന് സോ​ഷ്യ​ൽ മീ​ഡി​യ; അല്ലെന്ന് താരം
Thursday, April 26, 2018 9:22 AM IST
ന​ടി ഇ​ല്യാ​ന ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ന​ടി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു മ​റു​പ​ടി​യൊ​ന്നു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ കാ​ര്യം കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ലെ​ത്തി. ഒ​ടു​വി​ൽ ത​ന്‍റെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും മ​റ്റും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ഇ​ല്യാ​ന ത​ന്നെ രം​ഗ​ത്തെ​ത്തി. താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നു​ള്ള വാ​ർ​ത്ത ഇ​ല്യാ​ന നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു താ​ൻ ഗ​ർ​ഭി​ണി​യ​ല്ല എ​ന്ന അ​ടി​ക്കു​റി​പ്പി​നൊ​പ്പം ന​ടി ഒ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ന​ടി​യു​ടെ പേ​രി​ൽ പ്ര​ച​രി​ച്ചി​രു​ന്ന വാ​ർ​ത്ത​ക​ളെ​ല്ലാം തെ​റ്റാ​ണെ​ന്നു​ള്ള കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രി​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് മു​ൻ​പും ന​ടി​ക്കെ​തി​രേ ഇ​തു​പോ​ലെ​യു​ള്ള വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

​ക്രി​സ്​മ​സ് സ​മ​യ​ത്ത് ചു​വ​ന്ന ഡ്ര​സ് ധ​രി​ച്ച് നി​ൽ​ക്കു​ന്ന ചി​ത്രം പു​റ​ത്ത് വി​ട്ട​താ​ണ് ന​ടി​യെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ച്ച​ത്. ആ ​ഫോ​ട്ടോ ക​ണ്ട​തി​ന് ശേ​ഷം പ​ല​രും ഇ​ല്യാ​ന വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്.

ത​ന്‍റെ കു​ടും​ബജീ​വി​തം എ​ങ്ങ​നെ തു​ട​ങ്ങ​ണ​മെ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്. അ​തി​നൊ​രു വി​ശു​ദ്ധി​യു​ണ്ടെ​ന്നും ഗോ​സി​പ്പ് കോ​ള​ത്തി​ലി​ട്ട് അ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ന​ടി പ​റ​ഞ്ഞി​രു​ന്നു. ജീ​വി​ത​ത്തി​ലെ പ​വി​ത്ര​മാ​യൊ​രു കാ​ര്യം അ​തി​നു​ള്ള സ​മ​യ​മാ​വു​ന്പോ​ൾ അ​റി​യാ​ക്കാ​മെ​ന്നും ന​ടി ത​ന്നെ മു​ൻ​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

#notpregnant 🙏🏼 📷@andrewkneebonephotography ♥️

A post shared by Ileana D'Cruz (@ileana_official) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.