ഇത് പ്രണയം തന്നെ
Friday, June 22, 2018 10:32 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക​ചോ​പ്ര​യും അ​മേ​രി​ക്ക​ൻ ന​ട​നും ഗാ​യ​ക​നു​മാ​യ നി​ക് ജോ​നാ​സും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കു​റേ​ക്കാ​ല​മാ​യി. ഇ​തി​നി​ടെ നി​ക് ജോ​നാ​സി​ന്‍റെ മു​ൻ കാ​മു​കി ഡെ​ൽ​റ്റ ഗൂ​ഡ്രം പ്രി​യ​ങ്ക​യു​മാ​യി ജോ​നാ​സ് പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ദ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.

ഞാ​നും ജോ​നാ​സും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ല്പം പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം അ​ഭി​പ്രാ​യ വ്യ​ത്യാ​സം പ​റ​ഞ്ഞു​തീ​ർ​ക്കാ​ൻ ജോ​നാ​സു​മാ​യി ശ്ര​മി​ച്ചി​രു​ന്നു. പ​ക്ഷേ ഞ​ങ്ങ​ൾ പി​ണ​ങ്ങി​യ സ​മ​യ​ത്ത് ജോ​നാ​സ് പ്രി​യ​ങ്ക​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ സു​ന്ദ​രി​യു​മാ​യി എ​നി​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള ശേ​ഷി​യി​ല്ല- ഓ​സ്ട്രേ​ലി​യ​ൻ ഗാ​യി​ക ഡെ​ൽ​റ്റ വേ​ദ​ന​യോ​ടെ പ​റ​ഞ്ഞു.

2011മു​ത​ൽ ജോ​നാ​സും ഡെ​ൽ​റ്റ​യും പ്ര​ണ​യ​ത്തി​ലാ​ണ്. ജോ​നാ​സു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് പ്രി​യ​ങ്ക എ​ന്ന ഗോ​സി​പ്പ് ബോ​ളി​വു​ഡ് അ​ത്ര ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ലാ​യി​രു​ന്നു. ഡെ​ൽ​റ്റ​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ന്ന​തോ​ടെ പ്രി​യ​ങ്ക​യു​ടെ പ്ര​ണ​യ​വാ​ർ​ത്ത വി​ശ്വ​സി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലാ​യെ​ന്ന ത​ര​ത്തി​ലും ബോ​ളി​വു​ഡി​ൽ സം​സാ​രം തു​ട​ങ്ങി.

അ​ടു​ത്തി​ടെ ജോ​നാ​സി​ന്‍റെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ലും പ്രി​യ​ങ്ക പ​ങ്കെ​ടു​ത്തി​രു​ന്നു. 35കാ​രി​യാ​യ പ്രി​യ​ങ്ക ത​ന്നേ​ക്കാ​ൾ പ​ത്തു​വ​യ​സ് കു​റ​വു​ള്ള ജോ​നാ​സി​നെ പ്ര​ണ​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രും ബോ​ളി​വു​ഡി​ലു​ണ്ട്. എ​ന്നാ​ൽ പ്ര​ണ​യ​ത്തി​നു ക​ണ്ണും മൂ​ക്കു​മി​ല്ല​ല്ലോ​യെ​ന്ന് മ​റു​വാ​ദ​വും ഉ​യ​ർ​ന്നു. ജോ​നാ​സി​ന് പ​ക്വ​ത വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ശ്വ​സി​ക്ക​രു​തെ​ന്നും ചി​ല​ർ പ്രി​യ​ങ്ക​യെ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു​വ​ത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.