കുതിരപ്പുറത്തുനിന്നു വീണു; കങ്കണയ്ക്ക് വീണ്ടും പരിക്ക്
Friday, November 24, 2017 5:39 AM IST
ഷൂ​ട്ടിം​ഗി​നി​ടെ ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റാ​ണൗ​ത്തി​ന് കു​തി​ര​പ്പു​റ​ത്ത് നി​ന്ന് വീ​ണു പ​രി​ക്ക്. ഝാ​ന്‍​സി റാ​ണി​യു​ടെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി നി​ര്‍​മ്മി​ക്കു​ന്ന മ​ണി​ക​ര്‍​ണി​ക എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ന​ടി​ക്ക് പ​രി​ക്കേ​റ്റ​ത്. നേ​ര​ത്തെ ഇ​തേ സി​നി​മ​യു​ടെ വാ​ള്‍​പ​യ​റ്റ് രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ന​ടി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. നിഹാർ പാണ്ഡ്യ എന്ന നടന്‍റെ വാൾമുനയേറ്റ് നെ​റ്റി​യി​ലാ​യി​രു​ന്നു അ​ന്ന് പ​രി​ക്കേ​റ്റ​ത്. നെറ്റിയിൽ പതിനഞ്ച് തുന്നിക്കെട്ടിടേണ്ടി വന്നു.

ജോ​ധ്പു​രി​ലെ മ​ര​ണ്‍​ഗ​ഡ് കോ​ട്ട​യി​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കു​തി​ര​പ്പു​റ​ത്ത് നി​ന്നും നാ​ല്‍​പ​ത് അ​ടി ഉ​യ​ര​മു​ള്ള മ​തി​ലി​ലൂ​ടെ ചാ​ടു​ന്ന​തി​നി​ടെ വീ​ണതിനെത്തുടർന്നാണ് ന​ടി​യു​ടെ കാ​ലിൽ പരിക്കേറ്റത്. ദാ​മോ​ദ​ര്‍ എ​ന്ന ദ​ത്തു​പു​ത്ര​നെ പു​റ​ത്ത് കെ​ട്ടി​വ​ച്ച് ഝാ​ന്‍​സി റാ​ണി കു​തി​ര​പ്പു​റ​ത്ത് നി​ന്നും എ​ടു​ത്തു ചാ​ടു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ക​ണ​ങ്കാ​ലി​ൽ പ​രി​ക്കേ​റ്റ ന​ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞു മാ​ത്ര​മേ ക​ങ്ക​ണ​യ്ക്ക് ചി​ത്രീ​ക​ര​ണ​വു​മാ​യി തു​ട​ർ​ന്ന് സ​ഹ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ക​​യു​ള്ളൂ. മ​ണി​ക​ർ​ണി​ക​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ക​ങ്ക​ണ കാ​യി​കാ​ഭ്യാ​സ​ങ്ങ​ൾ പ​ഠി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.