ലോ​ക​സു​ന്ദ​രി ബോ​ളി​വു​ഡി​ലേക്ക്
Tuesday, March 6, 2018 9:26 AM IST
ലോക​സു​ന്ദ​രി​പ്പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ ആ​റാ​മ​ത് ഇ​ന്ത്യ​ക്കാ​രി​യാ​യ മാ​നു​ഷി ചില്ല​ർ ബോ​ളി​വു​ഡി​ലേ​ക്ക്. ക​ര​ൺ ജോ​ഹ​ർ ചി​ത്ര​ത്തി​ലൂ​ടെ​യാ​കും മാ​നു​ഷി ബോ​ളി​വു​ഡി​ലെ​ത്തു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തെ​പ്പ​റ്റി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ മാ​നു​ഷി അ​ഭി​പ്രാ​യ​മൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ര​ന്ത​രം ഗ്ലാ​മ​ർ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റു ചെ​യ്യു​ന്ന മാ​നു​ഷി​ക്ക് മു​പ്പ​തു​ല​ക്ഷം ഫോ​ളോ​വേ​ഴ്സ് ഉ​ണ്ട്. അ​ടു​ത്തി​ടെ പോ​സ്റ്റ് ചെ​യ്ത ബി​ക്കി​നി ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. ലോ​ക​സു​ന്ദ​രി​പ്പ​ട്ടം നേ​ടി​യ മു​ൻ ഇ​ന്ത്യ​ൻ വ​നി​ത​ക​ളെ​ല്ലാം പി​ൽ​ക്കാ​ല​ത്ത് സി​നി​മ​യി​ൽ ചു​വ​ടു​റ​പ്പി​ച്ചി​രു​ന്നു. മാ​നു​ഷി​യു​ടെ അ​ര​ങ്ങേ​റ്റം എ​ന്നാ​ണെ​ന്ന് കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

ഡ​ൽ​ഹി ഭ​ഗ​ത്ഫൂ​ല്‍ സിം​ഗ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മാ​നു​ഷി ചില്ല​ർ. പ്രി​യ​ങ്ക ചോ​പ്ര​യ്ക്കു ശേ​ഷം പ​തി​നേ​ഴു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് ലോ​ക​സു​ന്ദ​രി​പ്പ​ട്ടം എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.