ഒ​ടു​വി​ൽ ഷാ​ഹി​ദി​നു വീ​ടു വി​ടേ​ണ്ടി​വ​ന്നു
Friday, March 23, 2018 10:03 AM IST
ബോ​ളി​വു​ഡി​ലെ ചോ​ക്ലേ​റ്റ് നാ​യ​ക​നെ​യും വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യോ ? പു​റ​ത്താ​ക്കേ​ണ്ടി വ​ന്നു​വെ​ന്നാ​ണ് ഭാ​ര്യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ​റ​ഞ്ഞു​വ​രു​ന്ന​ത് ന​മ്മു​ടെ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ കാ​ര്യ​മാ​ണ്. അ​ദ്ദേ​ഹ​ത്തെ ഒ​രു ത​വ​ണ ഭാ​ര്യ മി​റ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്രേ. ബോ​ളി​വു​ഡ് ന​ടി നേ​ഹ ദൂ​പി​യ അ​വ​താ​രക​യാ​യ പ​രി​പാ​ടി​യി​ലാ​ണ് മി​റ ര​സ​ക​ര​മാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്.

പ​ത്മാ​വ​ത് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന സ​മ​യം. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഷാ​ഹി​ദ് വീ​ട്ടി​ലെ​ത്തു​ന്ന​ത് രാ​വി​ലെ​യാ​ണ്. രാ​വി​ലെ വ​ന്ന് ഉ​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ ഉ​ണ​രു​ന്ന​ത് ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യൊ​ക്കെ ആ​വു​ന്പോ​ഴാ​യി​രി​ക്കും. ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന് നി​ശ​ബ്ദ​ത അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു. പ​ക്ഷേ മ​ക​ൾ മി​ഷ ഈ ​സ​മ​യ​ത്ത് ക​ളി​യും ചി​രി​യു​മൊ​ക്കെ ആ​യി ആ​കെ ബ​ഹ​ള​ത്തി​ലാ​യി​രി​ക്കും. പ​ക്ഷേ ഷാ​ഹി​ദ് ഒ​ന്നും പ​റ​യു​മാ​യി​രു​ന്നി​ല്ല.

ഷാ​ഹി​ദി​ന് ന​ല്ല ക്ഷീ​ണ​മു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. മ​ക​ളെ ഒ​രു പ​രി​ധി​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നും ആ​വി​ല്ല​ല്ലോ. അ​ങ്ങ​നെ ഒ​രു ഘ​ട്ട​ത്തി​ൽ എ​നി​ക്കു നി​യ​ന്ത്രി​ക്കാ​ൻ പ​റ്റാ​താ​യി. ഇ​നി​യി​ത് പ​റ്റി​ല്ലെ​ന്ന് ഞാ​ൻ ഷാ​ഹി​ദി​നോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് വീ​ടു വി​ട്ട ഷാ​ഹി​ദ് ഗോ​രേ​ഗാ​വി​ലു​ള്ള ത​ങ്ങ​ളു​ടെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലേ​ക്ക് താ​മ​സം മാ​റ്റി. പ​ത്മാ​വ​തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​യു​ന്ന​തു വ​രെ അ​വി​ടെ​യാ​യി​രു​ന്നു ഷാ​ഹി​ദി​ന്‍റെ താ​മ​സ​മെ​ന്നും മി​റ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.